Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിൽ യാത്രാ...

അഫ്​ഗാനിൽ യാത്രാ വിമാനം തകർന്നെന്ന് റിപ്പോർട്ട്​; തങ്ങളുടേതല്ലെന്ന്​ ഔദ്യോഗിക വിമാന കമ്പനി

text_fields
bookmark_border
ariana-afghan-airlines
cancel

ഗസ്​നി: കിഴക്കൻ അഫ്​ഗാനിസ്​താനിലെ ഗസ്​നി പ്രവിശ്യയിൽ​ യാത്രാ വിമാനം തകർന്നു വീണെന്ന്​ അധികൃതരെ ഉദ്ദരിച്ച്​ വാർത്താ ഏജൻസികൾ റിപ്പോർട്ട്​ ചെയ്​തു.

ഒൗദ്യോഗിക വിമാനക്കമ്പനിയായ അരിയാന എയർലൈൻസി​​െൻറ വിമാനമാണ്​ അപകട ത്തിൽപ്പെട്ടതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും കമ്പനി നിഷേധിച്ചു. അഫ്​ഗാൻ സമയം ഉച്ചക്ക്​ 1.10ന്​ ഗസ്​നി ​പ്രവിശ്യയിലെ ദെഹ്​ യാക്​ ജില്ലയിലെ സഡോ ഖേൽ പ്രദേശത്ത്​ അരിയാന എയർലൈൻസി​​െൻറ വിമാനം തകർന്നുവീണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.

83 യാത്രക്കാരാണ്​ വിമാനത്തിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു​. ‘ഒരു വിമാനം തകർന്നിട്ടുണ്ട്​. പക്ഷേ അത്​ അരിയാന എയർലൈൻസി​​െൻറയല്ല. കാരണം, ഹെറാത്തിൽ നിന്ന്​ കാബൂളിലേക്കും ഹെറാത്തിൽ നിന്ന്​ ഡൽഹിയിലേക്കും അരിയാന നടത്തുന്ന ഇന്നത്തെ സർവിസുകൾ സുരക്ഷിതമാണ്​’ -സി.ഇ.ഒ മിർവൈസ്​ മിർസക്​വാലിനെ ഉദ്ദരിച്ച്​ റോയി​ട്ടേഴ്​സ്​ റി​പ്പോർട്ട്​ ചെയ്​തു.

ഹെറാത്തിൽ നിന്ന്​ ഗസ്​നിയിലേക്ക്​ പോകും വഴി താലിബാൻ നിയന്ത്രണത്തിലുള്ള പ്രദേശത്ത്​ വിമാനം തകർന്നു വീണെന്നാണ്​ ആദ്യം പുറത്തുവന്ന വിവരം. വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plane crashafganisthanworld newsmalayalam news
News Summary - Plane crashes in eastern Afghanistan, Ariana Airline denies -world news
Next Story