സോൾ സമാധാന പുരസ്കാരം ഏറ്റുവാങ്ങി മോദി
text_fieldsസോൾ: ദക്ഷിണ കൊറിയയിൽ 14ാമത് സോൾ സമാധാന പുരസ്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടു ലക്ഷം ഡേ ാളർ അടങ്ങുന്ന പുരസ്കാരത്തുക ഗംഗാ ശുചീകരണത്തിനായി പ്രവർത്തിക്കുന്ന നവാമി ഗഞ്ച് ഫണ്ടിലേക്ക് നൽകുമെന്ന് അ ദ്ദേഹം അറിയിച്ചു. പുരസ്കാരം തെൻറ വ്യക്തിത്വത്തിനല്ല, അഞ്ചു വർഷത്തെ ഇന്ത്യയുടെ നേട്ടങ്ങൾക്കും വിജയത്തിന ുമാണ്. അതിനായി പ്രവർത്തിച്ച ഇന്ത്യയിലെ 130 കോടി ജനങ്ങൾക്കാണ് പുരസ്കാരം സമർപ്പിക്കുന്നതെന്നും മോദി പറഞ്ഞു.
തീവ്രവാദം ആഗോളവത്കരിക്കപ്പെട്ടുവെന്നും അതാണ് ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയെന്നും പുൽവാമ ഭീകരാക്രമണം പരാമർശിച്ചുകൊണ്ട് മോദി പറഞ്ഞു. കൊറിയയെ പോലെ ഇന്ത്യക്കും അതിർത്തി കടന്നുള്ള ആക്രമണങ്ങളെ നേരിടേണ്ടിവരുന്നു. 40 വർഷമായി രാജ്യം അതിെൻറ ഇരയാണ്. സമാധാനത്തിലൂടെ വികസനം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ തീവ്രവാദ പ്രവർത്തനങ്ങൾ തകിടം മറിക്കുകയാണെന്നും പുരസ്കാര ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു.
മുന്‍ യു.എൻ സെക്രട്ടറി ജനറല്‍ ബാൻ കി മൂൺ, കോഫി അന്നാന്, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെർക്കല്‍ തുടങ്ങിയവരാണ് മുമ്പ് പുരസ്കാരം ലഭിച്ച പ്രമുഖര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.