ഷാങ്ഹായ് ഉച്ചകോടി: ഹസ്തദാനം ചെയ്ത് മോദിയും പാക് പ്രസിഡൻറും VIDEO
text_fieldsക്വിങ്ഡാവോ: ഉഭയകക്ഷി ബന്ധത്തിൽ ഉലച്ചിലുകളുണ്ടെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രസിഡൻറ് മംനൂൺ ഹുസൈനും ഹസ്തദാനം ചെയ്തു. ചൈനയിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിയുടെ ഭാഗമായി മാധമപ്രവർത്തകരെ കണ്ടതിനു ശേഷമാണ് ഇരുവരും ഹസ്തദാനം ചെയ്ത് സൗഹൃദം പ്രകടിപ്പിച്ചത്.
ഇന്ത്യയും പാകിസ്താനും എസ്.സി.ഒയിൽ മുഴുവൻ സമയ അംഗങ്ങളായതിനു ശേഷമുള്ള ആദ്യ ഉച്ചകോടിയാണ് ചൈനയിൽ നടന്നത്. ഷാങ്ഹായ് കോ-ഒാപറേഷൻ ഒാർഗനൈസേഷൻ(എസ്.സി.ഒ) ഉച്ചകോടിയിൽ വിവിധ രാഷ്ട്ര തലവൻമാരുമായി ചർച്ച നടത്തിയെങ്കിലും മോദിയും ഹുൈസനും തമ്മിൽ ചർച്ചകളൊന്നും നടന്നിട്ടില്ല.
ജമ്മുകശ്മീരിലെ ഉറി മേഖലയിൽ പാകിസ്താൻ ആസ്ഥാനമായ ഭീകര സംഘടനകൾ 2016ൽ ൈസനിക ക്യാമ്പിനു നേരെ ആക്രമണം അഴിച്ചു വിട്ടതോടെ ഇന്ത്യാ-പാക് ബന്ധത്തിൽ വീണ്ടും ഉലച്ചിൽ തട്ടിയിരുന്നു. ഏപ്രിൽ അവസാനത്തോടെ ഇന്ത്യൻ പൗരനായ കൽഭൂഷൻ ജാദവിന് പാക് ൈസനിക കോടതി വധശിക്ഷ വിധിച്ചതോടെ ബന്ധം കുടുതൽ വഷളായി. ഉറി ഭീകരാക്രമണത്തോടെ 19ാമത് സാർക് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ചിരുന്നു.
#WATCH Prime Minister Narendra Modi and Pakistani President Mamnoon Hussain shake hands after signing of agreements between #SCO nations, in China's #Qingdao pic.twitter.com/bpGu7evVdC
— ANI (@ANI) June 10, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.