ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിൽ മോദി; സാേങ്കതിക വിദ്യ ഇന്ത്യയിലെത്തിക്കും
text_fieldsടോക്യോ: ജപ്പാൻ സന്ദർശനത്തിെൻറ അവസാന ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശസ്ത ഷിങ്കൻസെൻ ബുള്ളറ്റ് ട്രെയിനിൽ യാത്ര നടത്തി. ടോക്യോവിൽ നിന്ന് കോബെയിലേക്കാണ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ അബെക്കൊപ്പം മോദി സഞ്ചരിച്ചത്. ബുള്ളറ്റ് ട്രെയിനിെൻറ സാേങ്കതിക വിദ്യ തന്നെയാണ് മുംബൈ–അഹമ്മദാബാദ് അതിവേഗ റെയിൽവേയിലും ഉപയോഗിക്കുന്നത്. അതിനാൽ ട്രെയിനിെൻറ പ്രവർത്തനം മനസിലാക്കാനാണ് യാത്രയെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
ഇന്ത്യ–ജപ്പാൻ ബന്ധം ദൃഢപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മൂന്നു ദിവസത്തെ സന്ദർശനത്തിന് ജപ്പാനിലെത്തിയതായിരുന്നു പ്രധാനമന്ത്രി. ജപ്പാൻ സന്ദർശനത്തിെൻറ അവസാന ദിവസമാണ് ഇന്ന്.
രണ്ടു വർഷത്തിനിടെ രണ്ടാം തവണയാണ് മോദി ജപ്പാൻ സന്ദർശിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.