ബംഗ്ലാദേശിൻെറ പുരോഗതിയുടെ പ്രതിഫലനമാണ് ഹസീനയുടെ വിജയം-മോദി
text_fieldsന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി നാലാമതും തെരഞ്ഞെടുക്കപ്പെട്ട ശൈഖ് ഹസീനയെ ഇന്ത്യൻ പ്രധാനമന്ത്രി നരേ ന്ദ്രമോദി അഭിനന്ദിച്ചു. തെരഞ്ഞെടുപ്പു വിജയത്തിന് പിന്നാലെ മോദി ശൈഖ് ഹസീനയെ ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചു. രാജ്യത്തിന്റെ വികസന രംഗത്ത് ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് മോദി വാഗ്ദാനം ചെയ്തു. ബംഗ്ലാദേശിൻെറ പുരോഗതിയുടെ പ്രതിഫലനമാണ് ഹസീനയുടെ വിജയമെന്ന് മോദി പറഞ്ഞതായി ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറി ഇഹ്സാനുൽ കരീം വ്യക്തമാക്കി.
300 സീറ്റുകളിലേക്ക് നടന്ന വോെട്ടടുപ്പിൽ ഹസീനയുടെ അവാമി ലീഗ് പാർട്ടി 191 സീറ്റ് നേടിയതായി തെരഞ്ഞെടുപ്പ് ഫലം ക്രോഡീകരിച്ച് പുറത്തുവിടുന്ന ചാനൽ 24 ടെലിവിഷൻ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ 17 പേർ കൊല്ലെപ്പട്ടു.
തുടർച്ചയായി മൂന്നാം തവണയും ആകെ നാലാം പ്രാവിശ്യവുമാണ് അവാമി പാർട്ടിയുടെ ടിക്കറ്റിൽ 71കാരിയായ ഹസീന പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. അതിനിടെ ക്രമക്കേടുകൾ നടന്നെന്നാരോപിച്ച് പ്രധാന പ്രതിപക്ഷമായ ബംഗാദേശ് നാഷനലിസ്റ്റ് പാർട്ടി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. 220ലേറെ മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നതായി ബി.എൻ.പി ആരോപിച്ചു. അക്രമം കണക്കിലെടുത്ത് രാജ്യത്തുടനീളം ആറുലക്ഷം സൈനികരെയാണ് വിന്യസിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.