നവാസ് ശരീഫിെൻറ അറസ്റ്റിൽ പ്രതിഷേധം: പാർട്ടി പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി
text_fieldsഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫും മകൾ മർയമും അറസ്റ്റിലായതിൽ രാജ്യത്ത് പ്രതിഷേധം ശക്തം. പഞ്ചാബ് പ്രവിശ്യയിൽ പൊലീസും പാക് മുസ്ലിംലീഗ് (എൻ) പാർട്ടി പ്രവർത്തകരും ഏറ്റുമുട്ടി 50ഒാളം പേർക്ക് പരിക്കേറ്റു. ശരീഫും മകളും രാജ്യത്ത് തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച റാലിയാണ് പൊലീസുമായി ഏറ്റുമുട്ടലിൽ കലാശിച്ചത്.
സംഭവത്തിൽ പരിക്കേറ്റവരിൽ 20 പേർ പൊലീസുകാരാണ്. ലാഹോർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട റാലി വെള്ളിയാഴ്ച രാത്രി പൊലീസ് തടഞ്ഞതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. പാർട്ടി പ്രവർത്തകർ പൊലീസിനും സുരക്ഷാസേനക്കും നേരെ കല്ലേറ് തുടങ്ങുകയായിരുന്നു. ഇതിന് തിരിച്ചടിയായി പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു.
ലാഹോറിൽ തന്നെ റാവി പാലത്തിലും ബൂട്ട ചൗക്കിലും പൊലീസും പാർട്ടി പ്രവർത്തകരും ഏറ്റുമുട്ടി. പൊലീസ് അകാരണമായി തങ്ങളുടെ പ്രവർത്തകരെ മർദിക്കുകയും ജയിലിലടക്കുകയും ചെയ്തതായി പാർട്ടി വക്താവ് മർയം ഒൗറൻസേബ് പ്രസ്താവനയിൽ പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ ഉടൻ വിട്ടയക്കണെമന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.