മാർപാപ്പ മ്യാന്മറിൽ; ‘റോഹിങ്ക്യ’ പരാമർശം നടത്തിയേക്കില്ല
text_fieldsയാംഗോൻ: മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ മ്യാന്മറിലെത്തി. ആദ്യമായാണ് ഒരു മാർപാപ്പ രാജ്യത്തെത്തുന്നത്. യാംേഗാൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ കത്തോലിക്ക സഭ പ്രതിനിധികളും ആയിരക്കണക്കിന് വിശ്വാസികളുമെത്തി. ഒാങ്സാൻ സൂചിയുമായും മറ്റ് സർക്കാർ പ്രതിനിധികളുമായും മാർപാപ്പ ചർച്ച നടത്തും.
മ്യാന്മറിന് അന്താരാഷ്ട്ര സമൂഹത്തിൽനിന്ന് വലിയ വിമർശനമേറ്റ റോഹിങ്ക്യ വിഷയത്തിൽ മാർപാപ്പ പ്രതികരിക്കുമോ എന്നതാണ് ലോകം സന്ദർശനത്തിൽ ഉറ്റുനോക്കുന്നത്. എന്നാൽ, തെൻറ പ്രസ്താവനയിൽ ‘റോഹിങ്ക്യ’ എന്ന പദംപോലും പ്രയോഗിച്ചേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കടുത്ത വംശീയാക്രമണങ്ങൾക്ക് വിധേയരായ റോഹിങ്ക്യൻ മുസ്ലിം ന്യൂനപക്ഷത്തെക്കുറിച്ച പരാമർശം മ്യാന്മർ സർക്കാർ അംഗീകരിക്കില്ല. അതിനാൽ തുറന്ന വിമർശനത്തിന് മാർപാപ്പ മുതിരില്ലെന്നാണ് കരുതപ്പെടുന്നത്. സന്ദർശനത്തിനിടെ റോഹിങ്ക്യൻ പ്രതിനിധികളുമായി അദ്ദേഹം ചർച്ചയും നടത്തുന്നില്ല. എന്നാൽ, മ്യാന്മർ സന്ദർശനത്തിനുശേഷം ബംഗ്ലാദേശ് സന്ദർശിക്കുന്ന പോപ് റോഹിങ്ക്യൻ അഭയാർഥികളെ കാണുമെന്നാണ് റിപ്പോർട്ട്. ആറു കോടിയോളം വരുന്ന റോഹിങ്ക്യൻ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് ക്രിസ്ത്യൻ വിശ്വാസികളുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.