ആരാണീ മാർപാപ്പ? റോഹിങ്ക്യൻ അഭയാർഥികൾ ചോദിക്കുന്നു
text_fieldsകോക്സ് ബസാർ:വ്യാഴാഴ്ച ബംഗ്ലാദേശിലെത്തിയ ഫ്രാൻസിസ് മാർപാപ്പ റോഹിങ്ക്യകളെ സന്ദർശിക്കുമെന്ന വാർത്തകൾക്കിടെ മാധ്യമപ്രവർത്തകർ കോക്സ് ബസാറിലെ അഭയാർഥി ക്യാമ്പിലെത്തി. മ്യാന്മറിൽ നിന്ന് കടുത്ത പീഡനങ്ങളെ തുടർന്ന് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യൻ വംശജരിൽ ഒരാളായ നൂറുർ ഖാദറിനോട് അവർ ഫ്രാൻസിസ് മാർപാപ്പയുടെ ഫോേട്ടാ കാണിച്ച് ചോദിച്ചു. ഇദ്ദേഹത്തിെൻറ സന്ദർശനത്തിൽ നിങ്ങൾക്ക് പ്രതീക്ഷയുണ്ടോ? ഖാദറിെൻറ മറുപടി ഇങ്ങനെയായിരുന്നു: ‘ഞാനിദ്ദേഹത്തെ വാർത്തയിൽ കണ്ടിട്ടുണ്ട്. പ്രധാനപ്പെട്ട ആളാണോ ഇത്?’. മാർപാപ്പയുടെ സന്ദർശനം റോഹിങ്ക്യകളുടെ ഭാവിയിൽ മാറ്റമുണ്ടാക്കുമോ എന്ന് ലോകം ഉറ്റുനോക്കുേമ്പാൾ ഇവരിൽ പലർക്കും മാർപാപ്പയെ തന്നെ അറിയില്ല. മാധ്യമപ്രവർത്തകർ ഫോേട്ടാ കാണിച്ചപ്പോൾ ചിലർ സമ്പന്നനായ ഏതോ രാജാവാണെന്നും മറ്റുചിലർ തൊപ്പി കണ്ട് ഏതോ മുസ്ലിം നേതാവാണെന്നും അനുമാനിച്ചു.
ആറുലക്ഷത്തിലേറെ വരുന്ന അഭയാർഥികൾ ലോകം തങ്ങളെക്കുറിച്ച് നടത്തുന്ന ചർച്ചകൾ പോലും അറിയുന്നില്ല. മാർപാപ്പയുടെ ലോകത്തുള്ള സ്ഥാനം വിവരിച്ചു കൊടുത്തപ്പോൾ ചിലർ അദ്ദേഹത്തിെൻറ സന്ദർശനം ജന്മനാട്ടിലേക്ക് മടങ്ങാൻ വഴിയൊരുക്കിയേക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. കോക്സ് ബസാറിലെ ക്യാമ്പിൽ കഴിയുന്ന ആയിരക്കണക്കിന് അഭയാർഥികളിൽ ഹസൻ അറാഫ് എന്ന ഇമാമിന് മാത്രമാണ് പോപ്പിനെ കുറച്ചെങ്കിലും അറിയുന്നത്. മാർപാപ്പക്ക് തങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കഴിഞ്ഞേക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.