സാഹോദര്യത്തിെൻറ സന്ദേശവുമായി മാർപാപ്പ ഇൗജിപ്തിൽ
text_fieldsകൈറോ: െഎക്യത്തിെൻറയും സാഹോദര്യത്തിെൻറയും സന്ദേശവുമായി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇൗജിപ്തിലെത്തി. സമാധാനത്തിെൻറ പാത പിന്തുടരണമെന്നും ദൈവത്തിെൻറ പേരിൽ കലാപം നടത്തുന്നത് അവസാനിപ്പിക്കണമെന്നും മുസ്ലിം^ക്രിസ്ത്യൻ സംയുക്ത സേമ്മളനത്തിൽ സംസാരിക്കവെ പോപ് ആഹ്വാനം ചെയ്തു. ക്രൈസ്തവ വിഭാഗങ്ങൾക്കു നേരെ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് പാപ്പയുടെ ചരിത്ര സന്ദർശനം. സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.
ഇസ്ലാമിക പണ്ഡിതനും സർക്കാർ ഉടമസ്ഥതയിലുള്ള അൽ അസ്ഹർ പള്ളി ഇമാമുമായ ശൈഖ് അഹ്മദ് അൽ ത്വയ്യിബുമായാണ് അദ്ദേഹത്തിെൻറ ആദ്യ കൂടിക്കാഴ്ച. അതിനുശേഷമാണ് ഇൗജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിയെയും കോപ്റ്റിക് ചർച്ച് മേധാവി പോപ് തവാദ്രോസ് രണ്ടാമനെയും കാണുക. ഇൗ മാസാദ്യം രണ്ട് കോപ്റ്റിക് ചർച്ചുകൾക്കു നേരെയുണ്ടായ സ്േഫാടന പരമ്പരകളിൽ 45 പേർ മരിച്ച സംഭവത്തെ തുടർന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇപ്പോഴും തുടരുകയാണ്.ആക്രമണങ്ങളെ തുടർന്ന് രാജ്യത്തെ ചർച്ചുകൾക്ക് അധികസുരക്ഷയും ഏർപ്പെടുത്തിയിരുന്നു. സംഭവത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത െഎ.എസ് തീവ്രവാദികൾ വത്തിക്കാനിലും കോപ്റ്റിക് സമൂഹങ്ങളെയും വീണ്ടും ആക്രമിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുർസിയെ അട്ടിമറിച്ച് അൽസീസി പ്രസിഡൻറായി അധികാരേമറ്റതിനു ശേഷമാണ് ഇൗജിപ്തിൽ കോപ്റ്റിക് ക്രൈസ്തവർക്കുനേരെ ആക്രമണങ്ങൾ വർധിച്ചത്. സുരക്ഷ സേനകളിലും അക്കാദമിക മേഖലകളിലും ക്രൈസ്തവർ വിവേചനം നേരിടുകയാണെന്നും പരാതികളുയർന്നു. സീസിയുടെ ഭരണത്തിൽ തീവ്രവാദ ആക്രമണങ്ങളിൽനിന്ന് തങ്ങൾക്ക് സുരക്ഷ ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.