മ്യാന്മറിൽ ‘റോഹിങ്ക്യ’ പരാമർശമില്ലാതെ മാർപാപ്പ
text_fieldsയാംഗോൻ: മൂന്നു ദിവസത്തെ സന്ദർശനത്തിന് മ്യാന്മറിലെത്തിയ ഫ്രാൻസിസ് മാർപാപ്പ ഒാങ്സാൻ സൂചിയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് നടത്തിയ പ്രഭാഷണത്തിൽ രാജ്യത്ത് വംശഹത്യക്കിരയാകുന്ന റോഹിങ്ക്യകളെ പ്രത്യേകം പരാമർശിച്ചില്ല. എന്നാൽ, ലോകം ഉറ്റുനോക്കിയ സംസാരത്തിൽ എല്ലാ വംശീയ വിഭാഗങ്ങളെയും ആദരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
നേരത്തേ റോഹിങ്ക്യകൾക്കുവേണ്ടി പ്രാർഥിച്ച് മാർപാപ്പ അവരോട് െഎക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. മ്യാന്മർ സന്ദർശനത്തിൽ ‘േറാഹിങ്ക്യ’ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് രാജ്യത്തെ കേത്താലിക സഭ നേതൃത്വം ആവശ്യപ്പെട്ടതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. റോഹിങ്ക്യകളെ ‘ബംഗ്ലാദേശികൾ’ എന്നാണ് മ്യാന്മർ സർക്കാർ വിശേഷിപ്പിക്കാറുള്ളത്. സന്ദർശനത്തിെൻറ രണ്ടാം ദിനമായ ചൊവ്വാഴ്ച രാജ്യത്തെ പ്രധാന ഭരണ നേതാക്കളുമായും മാർപാപ്പ ചർച്ച നടത്തി. സൂചിക്ക് പുറമെ, റോഹിങ്ക്യകൾക്കെതിരായ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച സൈനിക ജനറൽ മിൻ ഉങ് ലൈങ്ങുമായും ചർച്ച നടത്തി.
മ്യാന്മറിെൻറ ഭാവി സമാധാനമായിരിക്കണമെന്നും അദ്ദേഹം പ്രഭാഷണത്തിൽ ആവശ്യപ്പെട്ടു. സമൂഹത്തിലെ ഒാരോ വിഭാഗത്തെയും ആദരിക്കുന്നതിെൻറ അടിസ്ഥാനത്തിലാണ് സമാധാനം കൈവരിക്കേണ്ടത്. ആഭ്യന്തര യുദ്ധവും പരസ്പര വൈരവും കാരണം ഏറെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇത് ആഴത്തിലുള്ള വിഭാഗീയത സൃഷ്ടിച്ചിട്ടുമുണ്ട്. മതവ്യത്യാസങ്ങൾ ഒരിക്കലും വിഭാഗീയതയിലേക്ക് നീങ്ങരുത്. മറിച്ച് െഎക്യത്തിെൻറയും വിട്ടുവീഴ്ചയുടെയും സഹിഷ്ണുതയുടെയും ദേശനിർമാണത്തിെൻറയും ശക്തിയാകണം -അദ്ദേഹം ആവശ്യപ്പെട്ടു. മ്യാന്മർ സന്ദർശനത്തിനുശേഷം മാർപാപ്പ ബംഗ്ലാദേശിലേക്ക് പോകും. അവിടെ കഴിയുന്ന റോഹിങ്ക്യകളുമായി അദ്ദേഹം സംഭാഷണം നടത്തുമെന്ന് റിപ്പോർട്ടുണ്ട്.
സൂചിയുടെ ഒാക്സ്ഫഡ് പുരസ്കാരം റദ്ദാക്കി
ലണ്ടൻ: മ്യാന്മറിലെ റോഹിങ്ക്യൻ അഭയാർഥി പ്രശ്നത്തിനുനേരെ കണ്ണടച്ച, ജനാധിപത്യനേതാവ് ഒാങ്സാൻ സൂചിയുടെ ഒാക്സ്ഫഡ് സ്വതന്ത്ര പുരസ്കാരം റദ്ദാക്കി. ഒാക്സ്ഫഡ് സിറ്റി കൗൺസിലിൽ െഎകകഠ്യേനയാണ് സൂചിയുടെ പുരസ്കാരം റദ്ദാക്കാൻ തീരുമാനിച്ചത്. സൂചിയുടെ പുരസ്കാരം റദ്ദാക്കിയതിലൂടെ റോഹിങ്ക്യൻ അഭയാർഥികളുടെ മനുഷ്യാവകാശങ്ങൾക്കും നീതിക്കും വേണ്ടിയുള്ള തങ്ങളുടെ ചെറിയ ശബ്ദമുയർത്തലാണെന്ന് കൗൺസിലർ മേരി ക്ലാർക്സൺ പറഞ്ഞു. വീട്ടുതടങ്കലിലായിരുന്ന സൂചിക്ക് 1997ലാണ് ഒാക്സ്ഫഡ് സ്വതന്ത്ര പുരസ്കാരം പ്രഖ്യാപിച്ചത്. വീട്ടുതടങ്കലിൽനിന്ന് മോചിതയായ ശേഷം 2012ൽ സൂചി പുരസ്കാരം ഏറ്റുവാങ്ങി. മ്യാന്മർ സൈന്യത്തിെൻറ അക്രമങ്ങളെ തുടർന്ന് ആറു ലക്ഷത്തിലധികം റോഹിങ്ക്യൻ അഭയാർഥികൾ ബംഗ്ലാദേശിേലക്ക് പലായനം ചെയ്തിരുന്നു. സൈന്യത്തിെൻറ നടപടിയെ വിമർശിക്കാനോ ശബ്ദിക്കാനോ സൂചി തയാറായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.