പാകിസ്താനിൽ ഗർഭിണിയായ ഗായികയെ വെടിവെച്ചു കൊന്നു VIDEO
text_fieldsകറാച്ചി: ഗർഭിണിയായ പാകിസ്താൻ യുവഗായിക ഗാനമേളക്കിടെ വെടിയേറ്റു മരിച്ചു. പാകിസ്താനിലെ തെക്കൻ സിന്ധ് പ്രവിശ്യയിലെ കാൻഗ ഗ്രാമത്തിലാണ് സംഭവം. എഴുന്നേറ്റ് നിന്ന് പാട്ടുപാടാത്തതിനാണ് അക്രമി സമീന സമൂൻ എന്ന ഗായികയെ വെടിവെച്ചത്.
സംഭവത്തിൽ വെടിയുതിർത്ത താരിഖ് ജതോയ് എന്നയാളെയും ഇയാളുെട രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റു ചെയ്തു.
വേദിയിൽ ഇരുന്നുകൊണ്ട് പാട്ടുപാടിയ സമീനയോട് സ്റ്റേജിനു മുന്നിലെത്തിയ അക്രമി എഴുന്നേറ്റ് നിന്ന് പാടാൻ ആവശ്യപ്പെടുകയായിരുന്നു. ഗർഭിണിയായ സമീന സ്റ്റേജിൽ എഴുന്നേറ്റു നിന്നതും താരിഖ് വെടിവെക്കുകയായിരുന്നു. ഇവരെ ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമീന വെടിയേറ്റു മരിക്കുന്നതിെൻറ മൊബൈൽ ഫോൺ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഭാര്യയും ഗർഭസ്ഥശിശുവിനെയും കൊലപ്പെടുത്തിയ പ്രതിക്കെതിരെ ഇരട്ടകൊലപാതകകുറ്റം ചുമത്തമെന്ന് സമീനയുടെ ഭർത്താവ് ആവശ്യപ്പെട്ടു.
Samina Sindhu, a 6-month pregnant Sindhi singer, was shot dead in Larkana by Tariq Jatoi. He asked her for stand-up performance. On refusal, he threatened her. Later when she stood up, Jatoi fired bullets in her body. Now, Jatois are pressurising her husband to withdraw from case pic.twitter.com/Frey8w79lw
— Kapil Dev (@kdsindhi) April 11, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.