െഎ.എസ് കേന്ദ്രങ്ങൾ തുടച്ചുനീക്കുമെന്ന് അഫ്ഗാൻ പ്രസിഡൻറ്
text_fieldsകാബൂൾ: രാജ്യത്തുനിന്ന് ഐ.എസ് ഭീകരരുടെ താവളങ്ങൾ തുടച്ചുനീക്കുമെന്ന് അഫ്ഗാൻ പ് രസിഡൻറ് അശ്റഫ് ഗനി. കാബൂളിൽ വിവാഹപാർട്ടിക്കിടെയുണ്ടായ ബോംബാക്രമണത്തിൽ 63 പ േർ കൊല്ലപ്പെട്ട ദാരുണ സംഭവത്തിെൻറ പശ്ചാത്തലത്തിലാണ് ഗനിയുടെ പ്രസ്താവന. ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിെൻറ ഉത്തരവാദിത്തം പ്രാദേശിക ഐ.എസ് വിഭാഗം ഏറ്റെടുത്തിരുന്നു. കുട്ടികളുൾപ്പെടെ കൊല്ലപ്പെട്ട സംഭവത്തിൽ 200ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അമേരിക്കയും താലിബാനും തമ്മിൽ ഉണ്ടാക്കാനിരിക്കുന്ന ഉടമ്പടി രാജ്യത്തെ ഏറ്റുമുട്ടലുകളിൽനിന്ന് രക്ഷിക്കുമോയെന്ന് സംഭവത്തിൽ രോഷാകുലരായ ജനം ചോദിക്കുന്നുണ്ട്. വിവാഹ ആഘോഷത്തിെൻറ നടുവിൽ പരമ്പരാഗത അഫ്ഗാനി നൃത്തം ചെയ്യുന്നവർക്കിടയിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്. വധുവും വരനും ബോംബാക്രമണത്തിൽനിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. നിമിഷങ്ങൾക്കുള്ളിലാണ് തങ്ങളുടെ ജീവിതം തകർന്നുപോയതെന്ന് വരൻ മീർവാഇസ് അലാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.