മസ്ജിദുൽ അഖ്സയിൽ പ്രവേശനം:പ്രതിഷേധത്തിന് ആഹ്വാനവുമായി ഫതഹ് പാർട്ടി
text_fieldsജറൂസലം: ഫലസ്തീനികൾ മസ്ജിദുൽ അഖ്സയിലേക്ക് പ്രവേശിക്കുന്നത് തടയാനുള്ള ഇസ്രായേൽ നീക്കങ്ങൾക്കെതിരെ ബുധനാഴ്ച ശക്തമായി പ്രതിഷേധപ്രകടനം നടത്തണമെന്ന ആഹ്വാനവുമായി മഹമൂദ് അബ്ബാസിെൻറ ഫതഹ് പാർട്ടി. മസ്ജിദിെൻറ കവാടങ്ങളിൽ മെറ്റൽഡിറ്റക്ടർ ഉൾപ്പെടെയുള്ള മാർഗങ്ങൾ അവലംബിച്ചതിനെ തുടർന്നാണ് ഫതഹ് രംഗത്തുവന്നത്. വെള്ളിയാഴ്ച അഖ്സയുടെ പരിസരത്ത് രണ്ട് ഇസ്രായേൽ പൊലീസുകാർ വെടിവെപ്പിൽ മരിച്ച സംഭവത്തോടെയാണ് ഇസ്രായേൽ സുരക്ഷനടപടികൾ കർക്കശമാക്കിയത്.
രണ്ടുദിവസം പള്ളി അടച്ച അധികൃതർ പിന്നീട് കർശന സുരക്ഷ നടപടികളുമായി രംഗത്തുവരികയായിരുന്നു. ആയിരക്കണക്കിന് വിശ്വാസികളെ ബാധിക്കുമെന്നതിനാൽ പള്ളി അടച്ചുപൂട്ടിയത് മതപരമായ സ്വാതന്ത്ര്യം നിഷേധിക്കലാണെന്ന് ജറൂസലം ഗ്രാൻഡ് മുഫ്തി ഷെയ്ഖ് ഇക്രിമ സബ്രി ആരോപിച്ചിരുന്നു.
േമഖലയിൽ കഴിഞ്ഞദിവസം രാത്രിയുണ്ടായ സംഘർഷത്തിൽ 50 ഫലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കൻ ജറൂസലമിൽ മാത്രമല്ല പ്രതിഷേധം വെസ്റ്റ്ബാങ്ക്, ഗസ്സ മുനമ്പ് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും ഫതഹ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.