ഇറാൻ പ്രക്ഷോഭം ശത്രുക്കളുടെ ഗൂഢാലോചന –റൂഹാനി
text_fieldsതെഹ്റാൻ: ഇന്ധല വില വർധനക്കെതിരെ ഇറാനില്‍ നടക്കുന്ന പ്രക്ഷോഭം ശത്രുക്കളുടെ ഗൂഢാ ലോചനയുടെ ഫലമാണെന്ന് പ്രസിഡൻറ് ഹസൻ റൂഹാനി. മേഖലയില്‍ സയണിസ്റ്റുകളും അമേരി ക്കയും വിത്തുപാകിയ ശക്തിയാണ് പ്രക്ഷോഭത്തിനു പിന്നിലെന്ന് റൂഹാനി അഭിപ്രായപ്പെട്ടത ായി ഇറാന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രക്ഷോഭത്തിനുനേരെ സുരക്ഷ സൈന്യം നടത്തിയ ആക്രമണത്തില്‍ 106 പേര് കൊല്ലപ്പെട്ടു എന്ന ആനംസ്റ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് റൂഹാനിയുടെ പ്രസ്താവന. റിപ്പോര്‍ട്ടിനെ ഇറാന് തള്ളിക്കളഞ്ഞു.
പ്രക്ഷോഭം സുരക്ഷപ്രശ്നം മാത്രമാണെന്നാണ് ഇറാന് പരമോന്നത നേതാവായ ആയത്തുല്ല ഖാംനഈ പറഞ്ഞത്. ഇറാനിലെ 21 നഗരങ്ങളിലായി നടന്ന പ്രക്ഷോഭത്തിനുനേരെ സുരക്ഷ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 106 പേര് കൊല്ലപ്പെട്ടു എന്നാണ് ആംനസ്റ്റി റിപ്പോർട്ട്. പ്രക്ഷോഭം ആറുദിവസം പിന്നിടുേമ്പാഴാണ് ഇത്രയും പേർ െകാല്ലപ്പെട്ടത്.
രാജ്യത്തെ പല നഗരങ്ങളിലും ഇൻറര്‍നെറ്റ് കണക്ഷന് വച്ഛേദിച്ചിരിക്കുകയാണ്. ഇറാനിലെ സ്ഥിതിയിൽ ഐക്യരാഷ്ട്രസഭയും ആശങ്കയറിയിച്ചിരുന്നു. കഴിഞ്ഞാഴ്ചയാണ് ഇറാനില്‍ ഇന്ധനവില 50 ശതമാനം വര്‍ധിപ്പിച്ചതായും നിലവില്‍ ഇന്ധനവിതരണത്തില്‍ ലഭിക്കുന്ന സബ്സിഡികള്‍ എടുത്തുകളയുന്നതായും പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.