ഇറാനിൽ പ്രക്ഷോഭം രൂക്ഷം; രണ്ടുപേർ കൊല്ലപ്പെട്ടു
text_fieldsെതഹ്റാൻ: സാമ്പത്തികരംഗത്തെ മുരടിപ്പിനെതിരെ ഇറാനിലെ വിവിധ പട്ടണങ്ങളിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം മൂന്ന് ദിവസം പിന്നിട്ടു. നാലാം ദിവസവും പ്രക്ഷോഭകർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയ പടിഞ്ഞാറൻ ഇറാനിലെ ദെറൂദ് പട്ടണത്തിൽ ശനിയാഴ്ച രാത്രി രണ്ട് പ്രക്ഷോഭകർ കൊല്ലപ്പെട്ടു.
ഇറാനിലെ അർധ സർക്കാർ വാർത്തഏജൻസിയായ ‘മെഹ്ർ’ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പൊലീസോ സുരക്ഷാസേനയോ പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് പ്രവിശ്യാ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, രണ്ടുപേർ എങ്ങനെ കൊല്ലപ്പെട്ടു എന്നതിൽ വ്യക്തതയായിട്ടില്ല. നേരേത്ത, പ്രതിഷേധക്കാർ പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രി അബ്ദുറഹ്മാൻ റഹ്മാനി ഫസ്ലി മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ സാമൂഹിക മാധ്യമങ്ങൾക്ക് രാജ്യത്ത് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ടെലഗ്രാമും ഇൻസ്റ്റർഗ്രാമുമാണ് താൽകാലികമായി തടഞ്ഞത്.
രാജ്യത്ത് ഇപ്പോൾ ആരംഭിച്ച പ്രക്ഷോഭങ്ങൾ വലിയ മുന്നേറ്റങ്ങളുടെ തുടക്കമാണെന്ന് ഇറാനിലെ സമാധാന നൊേബൽ ജേതാവ് ഷിറിൻ ഇബാദി പറഞ്ഞു. പ്രതിഷേധങ്ങൾ പെെട്ടന്ന് അവസാനിക്കില്ലെന്നാണ് താൻ കരുതുന്നതെന്നും 2009ലെ പ്രക്ഷോഭെത്തക്കാൾ ഇത് വളരുമെന്നും ലണ്ടനിൽ കഴിയുന്ന അവർ കൂട്ടിച്ചേർത്തു.
തെഹ്റാനിൽ കഴിഞ്ഞദിവസം പ്രതിഷേധക്കാരുടെ ഭാഗമായ വിദ്യാർഥികളും പൊലീസും ഏറ്റുമുട്ടിയിരുന്നു. തെഹ്റാൻ സർവകലാശാലക്ക് സമീപത്താണ് വിദ്യാർഥികൾക്കെതിരെ പൊലീസ്നടപടിയുണ്ടായത്. ഇൗ സംഘർഷങ്ങളുടെ വിഡിയോകൾ ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വ്യാഴാഴ്ചയാണ് ഇറാനിലെ രണ്ടാമത്തെ വലിയ പട്ടണമായ മശ്ഹദിൽ പ്രതിഷേധം ആരംഭിച്ചത്. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ ജനങ്ങളോട് തെരുവിലിറങ്ങാനുള്ള സമൂഹമാധ്യമങ്ങളിലെ ആഹ്വാനമാണ് 2009ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.
സർക്കാർഅനുകൂല റാലികളും തെഹ്റാൻ അടക്കമുള്ള നഗരങ്ങളിൽ നടന്നതായി റിപ്പോർട്ടുണ്ട്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇറാൻപ്രക്ഷോഭകരെ പിന്തുണച്ച് സർക്കാറിനെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.