പ്രതിഷേധം: ആസിയ ബീബിയുെട മോചനം വൈകുന്നു
text_fieldsഇസ്ലാമാബാദ്: പ്രവാചക നിന്ദയാരോപിച്ച് വധശിക്ഷക്കു വിധിക്കപ്പെട്ട് എട്ടു വർഷമായി ജയിലിൽ കഴിയുന്ന ക്രിസ്ത്യൻ വനിത ആസിയ ബീബിയുടെ മോചനം വൈകുന്നു. മോചിപ്പിക്കുന്നതിനെതിരെ മതസംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണിത്.
ആസിയയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്നാണ് മോചനത്തിന് വഴിയൊരുങ്ങിയത്. 2010ലാണ് നാലു മക്കളുടെ അമ്മയായ ആസിയയെ ലാഹോർ കോടതി വധശിക്ഷക്കു വിധിച്ചത്.
എട്ടു വർഷമായി ഏകാന്ത തടവിലായിരുന്നു.. ജയിലിൽനിന്ന് മോചിതയായാലുടൻ പാകിസ്താൻ വിടാനാണ് ആസിയയുടെ തീരുമാനം. ജീവന് ഭീഷണിയുള്ളതിനാൽ വ്യാഴാഴ്ച മുതൽ അജ്ഞാതകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.