ഉത്തരകൊറിയ ലേബർ ക്യാമ്പിലയച്ച ഉദ്യോഗസ്ഥൻ കിമ്മിനൊപ്പം പൊതുവേദിയിൽ
text_fieldsപ്യോങ്യാങ്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായുള്ള വിയറ്റ്നാം ഉച്ചകോടി പരാ ജയപ്പെട്ടതിെൻറ ഉത്തരവാദിത്തമാരോപിച്ച് ഉത്തരകൊറിയ ലേബർ ക്യാമ്പിലേക്കയച്ച ഉന്നതതല ഉദ്യോഗസ്ഥൻ പ്രസിഡൻറ് കിം ജോങ് ഉന്നിനൊപ്പം ഞായറാഴ്ച സംഗീതക്കച്ചേരി കാണാനെത്തി. ഉത്തരകൊറിയൻ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുതിന്ന ഉദ്യോഗസ്ഥനായ കിം യോങ് ചോലിനെ ശിക്ഷയുടെ ഭാഗമായി ലേബര്‍ ക്യാമ്പിലേയ്ക്ക് അയച്ചെന്ന റിപ്പോർട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദക്ഷിണകൊറിയൻമാധ്യമങ്ങൾ പുറത്തുവിട്ടത്.
മറ്റ് ഉദ്യോഗസ്ഥർക്കൊപ്പമിരുന്ന് സംഗീത പരിപാടി വീക്ഷിക്കുന്ന ചോലിെൻറ ചിത്രമാണ് ഉത്തരകൊറിയ പുറത്തുവിട്ടത്. എന്നാൽ കൈകൊണ്ട് ഭാഗികമായി മറച്ചിരിക്കുന്നതിനാൽ മുഖം അവ്യക്തമാണ്. മുൻ ചാരനായിരുന്ന ചോൽ കിമ്മിെൻറ വലംകൈയായാണ് അറിയപ്പെടുന്നത്. വിയറ്റ്നാമിൽ ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും തമ്മിൽനടന്ന ഉച്ചകോടിയുെട ഒരുക്കങ്ങൾക്കായി ചോൽ ജനുവരിയിൽ യു.എസിലേക്ക് യാത്ര ചെയ്തിരുന്നു. സംഗീത പരിപാടിയിൽ പങ്കെടുത്തു എന്നതുകൊണ്ടു മാത്രം ചോൽ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നു കരുതാനാവില്ലെന്നും വാർത്തയുണ്ട്.
എന്നാൽ, ലേബർ ക്യാമ്പിലയച്ച ഒരാളെ ഉത്തരകൊറിയ ഇത്തരമൊരു പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്നുതന്നെയാണ് വിദഗ്ധരുടെ നിഗമനം. വിശ്വാസവഞ്ചന കാണിച്ചതിന് യു.എസിലെ ഉത്തരകൊറിയൻ അംബാസഡറായിരുന്ന കിം ഹ്യോക് ചോലിനെ കിം വധിച്ചതായും ദക്ഷിണ കൊറിയ റിപ്പോർട്ട് ചെയ്തിരുന്നു. ഞായറാഴ്ചത്തെ പരിപാടിയിൽ ഹ്യോകിെൻറ സാന്നിധ്യമില്ല. എവിടെവെച്ചാണ് ഇദ്ദേഹത്തിെൻറ ശിക്ഷ നടപ്പാക്കിയതെന്നും അവ്യക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.