Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യയിൽ ആദ്യ...

റഷ്യയിൽ ആദ്യ കുട്ടിക്കും ധനസഹായം

text_fields
bookmark_border
റഷ്യയിൽ ആദ്യ കുട്ടിക്കും ധനസഹായം
cancel

മോസ്​കോ: കൂടുതൽ കുട്ടികളെയുണ്ടാക്കി ജനസംഖ്യ വർധിപ്പിക്കുന്നതിന്​ കൂടുതൽ സാമ്പത്തിക സഹായം പ്രഖ്യാപിച്ച്​ റഷ്യൻ ​പ്രസിഡൻറ്​ വ്ലാദിമിർ പുടിൻ. രണ്ടാമത്തെ കുട്ടി ജനിക്കുന്നവർക്ക്​ നൽകിയിരുന്ന 7600 ഡോളർ ആദ്യ കുട്ടിക്കും ബാധകമാക്കിയാണ്​ പുടി​​െൻറ പ്രഖ്യാപനമുണ്ടായത്​.

റഷ്യൻ ജനസംഖ്യ വൻതോതിൽ കുറയുന്നത്​ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ സാമ്പത്തിക സഹായം വർധിപ്പിച്ചത്​.സുസ്ഥിര ജനസംഖ്യ വർധന നമ്മുടെ ദൗത്യമാണ്​. ദാരിദ്ര്യമാണ്​ കുടുംബത്തി​​െൻറ വലുപ്പം കുറക്കുന്നതിൽ പ്രധാനം. ഈ സാഹചര്യത്തിലാണ്​ കുട്ടികൾക്ക്​ സാമ്പത്തിക സഹായം നൽകുന്നത്​ -പുടിൻ പറഞ്ഞു.

രണ്ടോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക്​ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി 2007ലാണ്​ റഷ്യ പ്രഖ്യാപിച്ചത്​. രണ്ട്​ കുട്ടികളുള്ള കുടുംബങ്ങൾക്ക്​ ലഭിക്കുന്ന തുക 10000 ഡോളറായി ഉയർത്തും. ഈ സാമ്പത്തിക സഹായം 2026 വരെ തുടരും.

പാവപ്പെട്ട കുടുംബങ്ങളി​െല കുട്ടികൾക്കുള്ള സഹായം നിലവിലെ മൂന്നിൽ ഏഴു വയസ്സുവരെയാക്കി ഉയർത്തിയതായും പുടിൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaputinworld news
News Summary - Putin extends cash payouts for babies to counter population slump
Next Story