രാജ്യദ്രോഹക്കേസ്: സ്ത്രീയെ വിട്ടയക്കാന്‍ പുടിന്‍െറ നിര്‍ദേശം
text_fieldsമോസ്കോ: റഷ്യയില്‍ രാജ്യദ്രോഹക്കുറ്റത്തിന് ഏഴു വര്‍ഷം തടവുശിക്ഷ ലഭിച്ച സ്ത്രീയെ വിട്ടയക്കാന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ഉത്തരവിറക്കി. കടയുടമയായ ഒസാന സെവാസ്തിതി(46)യെയാണ് വിട്ടയക്കാന്‍ തീരുമാനിച്ചത്. 2016 മാര്‍ച്ചിലാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്.
അയല്‍രാജ്യമായ ജോര്‍ജിയയിലേക്ക് ആയുധങ്ങള്‍ കൊണ്ടുപോകുന്ന ട്രെയിനിനെ കുറിച്ച് എട്ടുവര്‍ഷം മുമ്പ് അയച്ച എസ്.എം.എസ് സന്ദേശത്തിന്‍െറ പേരിലാണ് ഒസാനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
ഇവര്‍ 2008 ഏപ്രിലില്‍ സൈനിക ഉപകരണങ്ങള്‍ കൊണ്ടുപോകുന്ന ട്രെയിനിന്‍െറ ഫോട്ടോ ജോര്‍ജിയയിലുള്ള പരിചയക്കാരന് എസ്.എം.എസ് അയക്കുകയായിരുന്നു. ജോര്‍ജിയയുമായി റഷ്യ യുദ്ധം നടത്തുന്നതിന് മാസങ്ങള്‍ക്കുമുമ്പായിരുന്നു ഒസാന സന്ദേശമയച്ചത്. ശിക്ഷ വിധിച്ചതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.