ഖത്തർ വിഷയം: മധ്യസ്ഥ ശ്രമവുമായി തുർക്കിയും കുെവെത്തും
text_fieldsകുവൈത്ത് സിറ്റി: ഖത്തർ വിഷയത്തിൽ മധ്യസ്ഥശ്രമങ്ങളുമായി തുര്‍ക്കിയും കുവൈത്തും രംഗത്ത്. എല്ലാവർക്കും വിഷമമുണ്ടാക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയതെന്നും പ്രശ്ന പരിഹാരത്തിന് ഇടപെടാൻ തയാറാണെന്നും അറിയിച്ച തുർക്കി, ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് എല്ലാ കക്ഷികളും തയാറാകണമെന്നും അഭ്യര്‍ഥിച്ചു. ജി.സി.സി അംഗരാജ്യങ്ങൾക്കിടയിലെ പിണക്കം മാറ്റാൻ ഇക്കുറിയും കുവൈത്ത് അമീറിെൻറ ഇടപെടലുണ്ടാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ. പൊതുവെ ഇത്തരം വിഷയങ്ങളിൽ കുവൈത്ത് പുലർത്തിവരുന്ന സമദൂര നിലപാടുകൾ ജി.സി.സി ഐക്യത്തിന് കരുത്തു പകർന്നിട്ടുണ്ട്.
അംഗരാജ്യങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തുടക്കം മുതലേ മാധ്യസ്ഥ്യ ശ്രമങ്ങളുമായി കുവൈത്ത് മുന്നിലുണ്ടായിരുന്നു. ഗൾഫ് രാഷ്ട്രങ്ങൾക്കിടയിലെ പൊതു അഭിപ്രായഭിന്നതകൾ പരിഹരിക്കാൻ കുവൈത്ത് അമീറിെൻറ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് സൗദിയും ബഹ്റൈനും യു.എ.ഇയും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്.
ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ ആൽ ഥാനിയും ബുധനാഴ്ച കുവൈത്ത് അമീറിനെ സന്ദർശിച്ചിരുന്നു. റമദാൻ ആശംസകൾ കൈമാറാനുള്ള സന്ദർശനമാണെങ്കിലും കുവൈത്ത് അമീറിെൻറ മാധ്യസ്ഥ്യശ്രമങ്ങളുടെ ഭാഗമായാണ് നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.
അതേസമയം, നയതന്ത്ര ബന്ധം വിച്ഛേദിച്ച നടപടിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്‍ മന്ത്രിസഭ അറിയിച്ചു. സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. സൗദി അതിര്‍ത്തി അടച്ചെങ്കിലും ഭക്ഷ്യക്ഷാമം ഉണ്ടാകില്ല. എന്നാൽ, ഭക്ഷ്യവസ്തുക്കളുടെ അപര്യാപ്ത ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്ന് ഖത്തറിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പാല്, മുട്ട, പഞ്ചസാര, അരി തുടങ്ങിയവ ശേഖരിച്ചു വയ്ക്കുകയാണ് ജനങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.