ക്വാഡ്: ചൈനയെ തളക്കാൻ ചതുർരാഷ്ട്ര കൂട്ടായ്മ
text_fieldsമനില: ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ ആധിപത്യശൈലിയെ ചെറുക്കാനുള്ള കൂട്ടായ്മ പ്രാബല്യത്തിൽ വരുന്നു. ഇന്ത്യ, യു.എസ്, ജപ്പാൻ, ആസ്ട്രേലിയ എന്നിവരടങ്ങുന്ന ചതുർരാഷ്ട്ര കൂട്ടായ്മ-ക്വാഡ് (നാല് എന്നർഥം)- മേഖലയിലെ രാജ്യാന്തര ബന്ധത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. ക്വാഡിെൻറ ആദ്യ ഒൗദ്യോഗിക യോഗം മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയുടെ മുന്നോടിയായി നടന്നു.
സർവാധിപത്യ ശൈലി പുലർത്തുന്ന ചൈനയെ തളക്കാനുള്ള കൂട്ടായ്മയായാണ് ക്വാഡ് രൂപവത്കരിക്കപ്പെടുന്നത്. മേഖലയിൽ കൂടുതൽ സ്വാതന്ത്ര്യവും സുതാര്യതയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ചതുർരാഷ്ട്രങ്ങൾ പറഞ്ഞു. ഞായറാഴ്ച നടന്ന പ്രാഥമികയോഗത്തിൽ മേഖലയിൽ സമാധാനവും സ്ഥിരതയും സ്ഥാപിക്കുന്നതിന് സ്വീകരിക്കേണ്ട നയങ്ങൾ സംബന്ധിച്ച് ചർച്ച നടന്നു.
ചൈനക്ക് പുറമെ, മേഖലയിൽ നിരന്തര പ്രകോപനം സൃഷ്ടിക്കുന്ന ഉത്തര കൊറിയയെ വരുതിയിലാക്കുക എന്ന ലക്ഷ്യവും കൂട്ടായ്മക്കുണ്ട്. ഇക്കാര്യം ആദ്യയോഗത്തിൽ ചർച്ച ചെയ്തതായി യു.എസ് വിദേശകാര്യ വക്താവ് പറഞ്ഞു.ഒരു ദശാബ്ദത്തിലേറെ കാലമായി നടക്കുന്ന ചർച്ചകളുടെ ശ്രമഫലമായാണ് ക്വാഡ് യാഥാർഥ്യമാകുന്നത്. ഇന്ത്യ-യു.എസ് നയതന്ത്രസഖ്യത്തിലെ മറ്റൊരു അധ്യായം കൂടിയാവുകയാണ് ഇൗ കൂട്ടായ്മ.
ആക്ട് ഇൗസ്റ്റിലെ പുതിയ ഘട്ടം
നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിക്കുന്ന ‘ആക്ട് ഇൗസ്റ്റ് പോളിസി’യുടെ ഭാഗമായാണ് ക്വാഡ് രൂപവത്കരണം. 1991ൽ ഇന്ത്യൻ പ്രധാനമന്ത്രി നരസിംഹ റാവുവാണ് കിഴക്കൻ ഏഷ്യൻ മേഖലയിൽ ഇന്ത്യൻ നയതന്ത്രബന്ധങ്ങൾ ശക്തമാക്കുന്നതിന് ‘ലുക് ഇൗസ്റ്റ് പോളിസി’യുണ്ടാക്കിയത്. നയത്തിെൻറ ഭാഗമായി എ.ബി. വാജ്പേയി, മൻമോഹൻ സിങ് സർക്കാറുകളും നിർണായക ചുവടുവെപ്പുകൾ എടുത്തു. മേഖലയിൽ ഇന്ത്യയുടെ നയതന്ത്രസാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന് ലുക് ഇൗസ്റ്റ് പോളിസിയെ ‘ആക്ട് ഇൗസ്റ്റ് പോളിസി’യാക്കി പുനരവതരിപ്പിച്ചത് നരേന്ദ്ര മോദി സർക്കാറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.