ഉത്തരകൊറിയൻ മേഖലയിൽ ഭൂകമ്പം; ആണവ പരീക്ഷണമെന്ന് ജപ്പാൻ
text_fieldsപോങ്യാങ്: ഉത്തരകൊറിയ ആറാമതും ആണവായുധ പരീക്ഷണം നടത്തിയെന്ന് സംശയിക്കുന്ന തരത്തിൽ മേഖലയിൽ 5.2 രേഖപ്പെടുത്തിയ പ്രകമ്പനം ഉണ്ടായതായി ജപ്പാൻ. ഉത്തരകൊറിയൻ മേഖലയിൽ രേഖപ്പെടുത്തിയ ഭൂകമ്പം ആണവായുധ പരീക്ഷണം മൂലമുണ്ടായതാണെന്നാണ് ജപ്പാെൻറ ആരോപണം.
ഹൈഡ്രജൻ ബോംബ് വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈൽ ഉത്തരകൊറിയൻ എകാധിപതി കിം ജോങ് ഉൻ പരിശോധിക്കുന്നതിെൻറ ദൃശ്യങ്ങൾ കൊറിയൻ വാർത്ത എജൻസി പുറത്ത് വിട്ടിരുന്നു. ഇതിനു ശേഷം മണിക്കൂറുകൾക്കുള്ളിലാണ് പ്രകമ്പനം ഉണ്ടായത്.
വടക്കുകിഴക്കൻ കിംചീക്കിൽ നിന്ന് 55കിലോമീറ്റർ വടക്കുമാറിയാണ് പ്രകമ്പനം അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം രേഖപ്പെടുത്തിയിട്ടുണ്ട്.
ഉത്തരകൊറിയ വീണ്ടും ആണവായുധ പരീക്ഷണം നടത്തിയതാണെങ്കിൽ അംഗീകരിക്കാനാകില്ലെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ അബെ പറഞ്ഞു. തങ്ങൾ അത് ശക്തമായി എതിർക്കും. സാധാരണ ഭൂകമ്പമല്ല എന്തായാലും ഉണ്ടായിരിക്കുന്നത്. അത് കൊറിയ നടത്തിയ ആണവ പരീക്ഷണമാണെന്നും അബെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.