ശ്രീലങ്കയിൽ ഗോതാബായ രാജപക്സ പ്രസിഡൻറ്
text_fieldsകൊളംബോ: ശ്രീലങ്കയിൽ എൽ.ടി.ടി.ഇ വിരുദ്ധ പോരാട്ടകാലത്ത് പ്രതിരോധ സെക്രട്ടറിയായിരുന്ന ഗോതാബായ രാജപക്സ ക്ക് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ആധികാരിക ജയം. 52.25 ശതമാനം വോട്ട് നേടിയാണ് തൊട്ടടുത്ത എതിരാളിയായ സജിത്ത് പ് രേമദാസയെ ഗോതാബായ തോൽപിച്ചത്. പൊതുജന പേരാമുന പാർട്ടി (എസ്.എൽ.പി.പി) പ്രതിനിധിയായ ഗോതാബായ തിങ്കളാഴ്ച ചുമത ലയേൽക്കും. നിലവിലെ പ്രസിഡൻറ് മൈത്രിപാല സിരിസേന വിട്ടുനിന്ന തെരഞ്ഞെടുപ്പിൽ 25 പേർ മത്സരരംഗത്തുണ്ടായിരുന്നു. പ്രേമദാസ 41.99 ശതമാനം വോട്ടുനേടി.
250ലേറെ പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ദിന ഭീകരാക്രമണത്തിനു പിറകെ രാജ്യസുരക്ഷ മുഖ്യവിഷയമായ തെരഞ്ഞെടുപ്പിൽ സിംഹള ഭൂരിപക്ഷത്തിെൻറ പിന്തുണയിലാണ് ഗോതാബായ അനായാസ ജയം സ്വന്തമാക്കിയത്. രാജ്യത്തിെൻറ വടക്കൻ മേഖലയിൽ സ്വാധീനമുള്ള ന്യൂനപക്ഷങ്ങളായ തമിഴരും മുസ്ലിംകളും പ്രേമദാസയെ പിന്തുണച്ചു.
2005 മുതൽ നീണ്ട 10 വർഷം സഹോദരൻ മഹിന്ദ രാജപക്സ പ്രസിഡൻറായിരുന്നപ്പോൾ ഗോതാബായ പ്രതിരോധ സെക്രട്ടറി പദം വഹിച്ചു. ഇക്കാലത്താണ് എൽ.ടി.ടി.ഇയെ അടിച്ചമർത്തിയത്. ആയിരങ്ങൾ കൊല്ലപ്പെടുകയും അത്രതെന്നപേർ അപ്രത്യക്ഷരാകുകയും ചെയ്ത സംഭവത്തിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിമർശനമേറ്റുവാങ്ങുന്നയാളാണ് ഗോതാബായ. ഒന്നര കോടിയിലേറെ വോട്ടർമാരുള്ള രാജ്യത്ത് 83 ശതമാനമായിരുന്നു ഇത്തവണ വോട്ടിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.