ആണവായുധ നയം; രാജ്നാഥ് സിങ്ങിന്‍റെ പ്രസ്താവന നിരുത്തരവാദപരമെന്ന് പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: ഇന്ത്യയുടെ ആണവായുധ നയത്തിൽ ഭാവിയിൽ മാറ്റമുണ്ടായേക്കാമെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് റെ പ്രസ്താവന നിരുത്തരവാദപരവും ദൗർഭാഗ്യകരവുമാണെന്ന് പാകിസ്താൻ. ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന പ്രഖ്യാപി ത നിലപാടിൽ ഭാവിയിലെ സാഹചര്യത്തിനനുസരിച്ച് മാറ്റം വരാമെന്നായിരുന്നു കഴിഞ്ഞ ദിവസം രാജ്നാഥ് സിങ്ങിന്‍റെ പ്രസ്താവന.
ഇന്ത്യൻ പ്രതിരോധമന്ത്രി നടത്തിയ പ്രസ്താവനയുടെ സത്തയും അതിന്‍റെ സാഹചര്യവും തീർത്തും ദൗർഭാഗ്യകരമാണ്. ഇന്ത്യയുടെ നിരുത്തരവാദ നിലപാടും യുദ്ധക്കൊതിയുമാണ് ഇത് കാണിക്കുന്നത്. ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നയത്തിലെ പൊള്ളത്തരം രാജ്നാഥിന്‍റെ പ്രസ്താവനയിലൂടെ പുറത്തുവന്നതായി പാകിസ്താൻ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഇന്ത്യയുടെ ആണവപരീക്ഷണ മേഖലയായ പൊഖ്റാൻ സന്ദർശിച്ചപ്പോഴാണ് രാജ്നാഥ് സിങ് വിവാദ പ്രസ്താവന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.