ശ്രീലങ്കയിൽ റനിൽ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രി
text_fieldsകൊളംബോ: 51 ദിവസം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കു വിരാമംകുറിച്ച് ശ്രീലങ്കയിൽ റനി ൽ വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചു. ഞായറാഴ്ച വിക്രമസിംഗെ പ്രസി ഡൻറ് മൈത്രിപാല സിരിസേനക്കു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തതായി യുനൈറ്റഡ് നാഷനൽ പാർട്ടി വൃത്തങ്ങൾ ട്വിറ്ററിലൂടെ അറിയിച്ചു.
അഭിപ്രായഭിന്നതയെ തുടർന്ന് ഒക്ടോബർ അവസാനത്തിലാണ് സിരിസേന വിക്രമസിംെഗയെ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയത്. എന്നാൽ, പകരം നിയമിച്ച മഹിന്ദ രാജപക്സക്ക് പാർലമെൻറിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ വരുകയും കോടതിയിൽ തിരിച്ചടി നേരിടുകയും ചെയ്തതോടെ ശനിയാഴ്ച രാജിവെക്കുകയായിരുന്നു. ഇതോടെയാണ് വിക്രമസിംെഗ വീണ്ടും അധികാരത്തിലേറിയത്.
വിക്രമസിംെഗയെ ഒരിക്കലും വീണ്ടും പ്രധാനമന്ത്രിയാക്കില്ലെന്ന് സിരിസേന നേരേത്ത പ്രഖ്യാപിച്ചിരുന്നു. ഇക്കാരണത്താൽ സിരിസേനയുടെ രാഷ്ട്രീയ പരാജയംകൂടിയായാണ് യു.എൻ.പി നേതാവിെൻറ തിരിച്ചുവരവ് വിലയിരുത്തപ്പെടുന്നത്. ഭരണഘടനയെ സംരക്ഷിക്കാനും ജനാധിപത്യത്തിെൻറ വിജയം ഉറപ്പാക്കാനും കൂടെനിന്ന എല്ലാവർക്കും സത്യപ്രതിജ്ഞക്കുശേഷം 69കാരനായ വിക്രമസിംഗെ നന്ദിയറിച്ചു.
ശ്രീലങ്കയിലെ ജനാധിപത്യ സ്ഥാപനങ്ങളുടെയും രാജ്യത്തെ ജനങ്ങളുടെ പരമാധികാരത്തിെൻറയും വിജയമാണിതെന്ന് ട്വിറ്ററിലും കുറിച്ചു. വിക്രമസിംെഗയുടെ തിരിച്ചുവരവ് ആഘോഷിക്കാൻ നൂറുകണക്കിന് പാർട്ടി പ്രവർത്തകരാണ് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഒത്തുകൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.