കശ്മീർ: പാക്കിസ്താന് പിന്തുണയുമായി ഉർദുഗാൻ
text_fieldsഇസ്ലാമാബാദ്: ഇന്ത്യയുടെ എതിർപ്പ് മറികടന്ന് കശ്മീർ വിഷയത്തിൽ പാക്കിസ്താന് പിന്തുണയുമായി തുർക്കി പ് രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. രണ്ട് ദിവസത്തെ സന്ദർശത്തിന് പാക്കിസ്താനിലെത്തിയ ഉർദുഗാൻ സംയുക്ത പാർലമ െൻററി സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കശ്മർ പരാമർശം. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകു ന്നുവെന്ന പേരിൽ പാക്കിസ്താന് ഉപരോധം ഏർപ്പെടുത്താനുള്ള ശ്രമത്തെ പ്രതിരോധിക്കുമെന്നും ഉർദുഗാൻ പറഞ്ഞു.
നടക്കാൻപോകുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എൻ.എ.ടി.എഫ്) യോഗത്തിൽ പാക്കിസ്താന് പിന്തുണ നൽകും. കശ്മീർ വിഷയത്തിൽ പാക്കിസ്താനാണ് പിന്തുണ. നീതിയുടെയും ന്യായത്തിൻെറയും അടിസ്ഥാനത്തിലല്ലാതെ കശ്മീർ വിഷയം തർക്കത്തിലൂടെയോ അടിച്ചമർത്തലിലൂടെയോ പരിഹരിക്കാൻ കഴിയില്ല. നമ്മുടെ കശ്മീരി സഹോദരി-സഹോദരൻമാർ ദശാബ്ദങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങൾ അടുത്തകാലത്തുണ്ടായ പുതിയ നീക്കങ്ങളിലൂടെ കൂടുതൽ രൂക്ഷമായി. ഇന്ന് കശ്മീർ നിങ്ങളെ പോലെതന്നെ ഞങ്ങളുടെയും അടുത്ത വിഷയമായി.
കശ്മീർ വിഷയം പരിഹരിക്കാനുള്ള സംഭാഷണങ്ങൾക്ക് തുർക്കി പിന്തുണ നൽകും. ഒന്നാം ലോകയുദ്ധത്തിൽ വിദേശ ശക്തികൾക്കെതിരെ ഞങ്ങളുടെ രാജ്യം നടത്തിയ പോരാട്ടത്തിന് സമാനമാണ് കശ്മീരികളുടെ പോരാട്ടം. അടിച്ചമർത്തലുകൾക്കെതിരെ തുർക്കി ശബ്ദമുയർത്തുമെന്നും ഉർദുഗാൻ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിൽ യു.എൻ ജനറൽ അസംബ്ലിയിൽ ഉർദുഗാൻ കശ്മീർ വിഷയം ഉന്നയിച്ചിരുന്നു. ഉർദുഗാൻ പ്രസ്താവനയിൽ ‘അഗാധ ദുഃഖം’ രേഖപ്പെടുത്തിയ ഇന്ത്യ അന്ന് കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നായിരുന്നു പ്രതികരിച്ചത്. കാര്യങ്ങൾ ശരിയായി മനസ്സിലാക്കിയിട്ട് വേണം തുടർപ്രതികരണങ്ങളെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിൻെറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.