Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറോഹിങ്ക്യൻ അഭയാർഥി...

റോഹിങ്ക്യൻ അഭയാർഥി പ്രശ്​നം: അന്താരാഷ്​ട്ര വിചാരണയെ ഭയമില്ലെന്ന് സൂചി

text_fields
bookmark_border
Suuki
cancel

യാംഗോൻ: മതപരമായും വംശീയമായും വിഭജിച്ചു നിൽക്കുന്ന രാജ്യത്തെ ഒന്നിപ്പിക്കാൻ ആഗോള സമുഹത്തി​​​​െൻറ സഹായം ആവശ്യപ്പെട്ട്​ മ്യാൻമർ നേതാവ്​ ഒാങ്​ സാങ്​ സൂചി. എല്ലാവർക്കും അവരവരുടെ വിശ്വാസങ്ങൾക്കനുസൃതമായി ജീവിക്കാൻ അവകാശമു​െണ്ടന്നും റോഹിങ്ക്യൻ മുസ്​ലിംകൾ രാജ്യത്തു നിന്ന്​ പലായനം ചെയ്യുന്നതിനുളള കാരണം അന്വേഷിക്കു​െമന്നും  സൂചി പറഞ്ഞു. രാജ്യത്ത്​ റോഹിങ്ക്യകൾ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച്​ ആദ്യമായി പ്രതികരിക്കുകയായിരുന്നു അവർ. റോഹിങ്ക്യൻ മുസ്​ലിംകൾ കഴിയുന്ന പല ഗ്രാമങ്ങളെയും അക്രമസംഭവങ്ങൾ ബാധിച്ചിട്ടില്ലെന്നും നയതന്ത്രജ്​ഞർക്ക്​ രാജ്യം സന്ദർശിക്കാമെന്നും അവർ പറഞ്ഞു. 

മ്യാൻമറിൽ നിന്ന്​ പലായനം ചെയ്​ത്​ ബംഗ്ലാദേശിലേക്ക്​ കുടിയേറിയ  410,000 റോഹിങ്ക്യൻ അഭയാർഥികളുടെ കാര്യത്തിൽ എപ്പോൾ വേണമെങ്കിലും നിലപാട്​ പരിശോധിക്കാൻ തയാറാണെന്ന്​ ഒാങ്​ സാങ്​ സൂചി പറഞ്ഞു. ​ൈസനിക നടപടിയു​െട ഫലമായി പലായനം ​െചയ്യപ്പെട്ട റോഹിങ്ക്യകൾക്ക്​ രാജ്യത്തേക്ക്​ തിരിച്ചു വരാൻ വഴി​െയാരുക്കാ​െമന്നും അവർ ഉറപ്പു നൽകി. 

ആഗസ്​ത്​ 25 മുതൽ രൂക്ഷമായ പ്രശ്​നങ്ങളിൽ ഇതുവരെ സൂചി പ്രതികരിച്ചിട്ടില്ലായിരുന്നു. ഇത്​ ആ​േഗാളതലത്തിൽ നൊബേൽ സമ്മാന ജേതാവിനെതിരെ വികാരം സൃഷ്​ടിക്കുന്നതിനിടയാക്കിയിരുന്നു. സൂചിയുടെ നിശബ്​ദത വൻ വിമർശനങ്ങൾക്ക്​ വിധേയമായതോടെയാണ്​ 30 മിനുട്ട്​ നീണ്ട ടെലിവിഷൻ പ്രസംഗത്തിലുടെ റോഹിങ്ക്യൻ പ്രതിസന്ധി​െയ അവർ അഭിമുഖീകരിച്ചത്​. 

വെറുപ്പും ഭയവുമാണ്​ ലോകത്തെ പ്രധാന വിപത്തെന്ന്​ സൂചി പറഞ്ഞു. രാജ്യം മത വിശ്വാസത്തി​​​​െൻറ പേരിലോ വംശീയതയു​െട പേരിലോ വിഭജിക്കുന്നത്​ തങ്ങൾ ആഗ്രഹിക്കുന്നില്ല. എല്ലാവർക്കും അവരവരു​െട വിശ്വാസങ്ങൾക്കനുസൃതമായി ജീവിക്കാൻ അവകാശമുണ്ട്​. അക്രമങ്ങൾക്കിരയായി പലർക്കും പലായനം​ ചെയ്യേണ്ടി വന്നതിൽ ദുഃഖമുണ്ട്​. അഭയാർഥികളെ സംബന്ധിച്ച നിലപാട്​ പരിശോധിച്ച്​ അവരെ തിരിച്ചു കൊണ്ടുവരാൻ രാജ്യം തയാറാണെന്നും സൂചി പറഞ്ഞു. 

അക്രമസംഭവങ്ങൾ അരങ്ങേറിയതിനെ തുടർന്ന്​ റോഹിങ്ക്യൻ സംസ്​ഥാനങ്ങളിൽ ജനങ്ങൾ അനുഭവിക്കേണ്ടി വന്ന കഷ്​ടപ്പാടുകൾ​ തന്നെ ആഴത്തിൽ വേദനിപ്പിച്ചു​െവന്നും അവർ പറഞ്ഞു. ധാരാളം മുസ്​ലിംകൾ ബംഗ്ലാദേശിലേക്ക്​ പലായനം ചെ​യ്യേണ്ടി വന്നതായി അറിഞ്ഞു. രാജ്യത്ത്​​ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത്​ അപലപനീയമാണ്​. അന്താരാഷ്​ട്ര വിചാരണയെ ഭയക്കുന്നില്ല. ഇത്തരം സംഭവങ്ങൾ പ്രതിസന്ധി വഷളാക്കാനേ ഉപകരിക്കൂവെന്നും ടി.വി ചാനലിലൂടെ നടത്തിയ പ്രസംഗത്തിൽ സൂചി പറഞ്ഞു. നേരത്തെ, റോഹിങ്ക്യൻ മുസ്​ലിംകൾക്ക്​ നേ​രെ നടക്കുന്ന അതിക്രമങ്ങളിൽ ​െഎക്യരാഷ്​ട്രസഭ മ്യാൻമർ ഭരണകൂട​െത്ത വിമർശിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aung san suu kyiworld newsmalayalam newsRohingyans
News Summary - Ready to verify Status of Rohingyans Saya Suuki - World News
Next Story