ഒരുലക്ഷം റോഹിങ്ക്യകളെ തിരിച്ചയക്കാൻ ഒരുങ്ങി ബംഗ്ലാദേശ്
text_fieldsധാക്ക: കൂട്ട വംശഹത്യയിൽനിന്നും രക്ഷതേടി പലായനം ചെയ്ത് രാജ്യത്തെത്തിയ റോഹിങ്ക്യകളിൽ ഒരുലക്ഷം പേരെ തിരിച്ചയക്കുമെന്ന് ബംഗ്ലാദേശ്. അഭയാർഥികളെ തിരിച്ചയക്കുന്ന നടപടിയുടെ ആദ്യഘട്ടം എന്ന നിലക്കാണ് ഇത്രയുംപേരെ തിരിച്ചയക്കുന്നത്. ജനുവരി അവസാനത്തിൽ തിരിച്ചയക്കൽ നടപടി തുടങ്ങുമെന്ന് മുതിർന്ന മന്ത്രി ഉബൈദുൽ ഖാദിർ അറിയിച്ചു. മ്യാന്മറുമായി ഉണ്ടാക്കിയ കരാറിെൻറ അടിസ്ഥാനത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റിൽ മ്യാന്മറിലെ റോഹിങ്ക്യകൾ കഴിഞ്ഞിരുന്ന രാഖൈനിലുണ്ടായ സൈനിക നടപടിയെ തുടർന്ന് 6,55,000ത്തിലധികം റോഹിങ്ക്യകൾ പ്രാണരക്ഷാർഥം ബംഗ്ലാദേശിലേക്ക് കടന്നിട്ടുണ്ടെന്നാണ് കണക്ക്. വിവിധ സമയങ്ങളിൽ അഭയാർഥികളായി ബംഗ്ലാദേശ് അതിർത്തിയിൽ എത്തിയ മൂന്ന് ലക്ഷത്തിലധികം റോഹിങ്ക്യകൾക്ക് പുറമെയായിരുന്നു ഇത്. കഴിഞ്ഞ നവംബറിലാണ് ഇവരുടെ പുനരധിവാസം സംബന്ധിച്ച് ബംഗ്ലാദേശും മ്യാന്മറും ധാരണയുണ്ടാക്കിയത്.
തിരിച്ചയക്കുന്നവരുടെ പട്ടിക തയാറായിക്കൊണ്ടിരിക്കുകയാണെന്നും ഇത് പൂർത്തിയായാൽ ജനുവരി 23 മുതൽ തിരിച്ചയക്കൽ നടപടി ആരംഭിക്കുമെന്നും ഉബൈദുൽ ഖാദിർ അറിയിച്ചു. സുരക്ഷിതവും മാന്യവുമായ രീതിയിൽ മാത്രമേ നടപടിയുണ്ടാവൂവെന്ന് അധികൃതർ പറയുേമ്പാഴും തിരിച്ചുപോകാൻ അഭയാർഥികൾ തയാറാവില്ലെന്നാണ് മനുഷ്യാവകാശ, സന്നദ്ധസംഘടനകൾ പറയുന്നത്. പൗരത്വം ഉൾപ്പെടെ മനുഷ്യരെന്ന നിലയിൽ ലഭിക്കേണ്ട പ്രാഥമിക പരിഗണനകെളാന്നും നൽകാത്ത നാട്ടിലേക്ക് അവരെങ്ങനെ തിരിച്ചുപോകുമെന്നാണ് അവർ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.