അഭയാർഥി പ്രവാഹം; ബംഗ്ലാദേശ് അതിർത്തി അടച്ചു
text_fieldsധാക്ക: റോഹിങ്ക്യൻ അഭയാർഥികളുടെ ഒഴുക്ക് തടയാൻ ബംഗ്ലാദേശ് മ്യാന്മറുമായി പങ്കിട ുന്ന അതിർത്തി അടച്ചു. മ്യാന്മറിലെ രാഖൈൻ പ്രവിശ്യയിൽ സൈനികരുടെ അടിച്ചമർത്തലിനെ തു ടർന്ന് ഏഴുലക്ഷം റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. രാൈഖനിൽ നടക്കുന്നത് വംശഹത്യയാണെന്ന് യു.എൻ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകൾ വിമർശിച്ചിരുന്നു. അതേസമയം, രാഖൈനിൽ നേരത്തേ ന്യൂനപക്ഷമായ റോഹിങ്ക്യകൾക്കെതിരെയായിരുന്നു ആക്രമണം. ഇപ്പോൾ ബുദ്ധമതക്കാരെയും മറ്റ് ഗോത്രവർഗവിഭാഗങ്ങളെയും സൈന്യം ലക്ഷ്യംവെക്കുന്നതായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ. അബ്ദുൽ മഅ്മൂൻ പറഞ്ഞു.
അതോടെ രക്ഷതേടി ആൾക്കൂട്ടം ബംഗ്ലാദേശ് അതിർത്തിയിലേക്കൊഴുകയാണ്. ഒരാളെ പോലും സ്വീകരിക്കാൻ തങ്ങൾ കഴിയില്ലെന്നും അഭയാർഥികൾക്കായി മറ്റ് രാജ്യങ്ങൾ അതിർത്തി തുറന്നിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.38 ബുദ്ധമതക്കാരടക്കം 150 അഭയാർഥികൾ അതിർത്തിയിലെത്തിയതായി ബംഗ്ലാദേശ് പൊലീസ് പറഞ്ഞു. യു.എൻ അംബാസഡറായ ഹോളിവുഡ് നടി ആഞ്ജലീന ജോളി കഴിഞ്ഞദിവസം ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകൾ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.