െഎ.എസ് ബന്ധം: കഴിഞ്ഞവർഷം ഇറാഖിൽ ശിക്ഷിച്ചത് 616 വിദേശികളെ
text_fieldsബഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് (െഎ.എസ്) ബന്ധത്തിെൻറ പേരിൽ 2018ൽ ഇറാഖിൽ ശിക്ഷിച്ച ത് 616 വിദേശികളെ. ഇതിൽ 466 പേർ സ്ത്രീകളും 108 പേർ പ്രായപൂർത്തിയാവാത്തവരുമാണ്. 42 പേർ മാത് രമായിരുന്നു പുരുഷന്മാർ. എന്നാൽ, ശിക്ഷ എന്തായിരുന്നുവെന്ന് വിവരം പുറത്തുവിട്ട നീതിന്യായ വകുപ്പ് വക്താവ് അബ്ദുൽ സത്താർ ബയ്റഖ്ദർ വെളിപ്പെടുത്തിയില്ല. രാജ്യത്തെ ഭീകരവിരുദ്ധ നിയമപ്രകാരം െഎ.എസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ വധശിക്ഷ അടക്കമുള്ള ശിക്ഷകൾ വിധിക്കാം.
തുർക്കി, മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ എന്നിവിടങ്ങളിൽനിന്നുള്ള വനിതകളാണ് ശിക്ഷിക്കപ്പെട്ടവരിൽ കൂടുതലുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഏതൊക്കെ രാജ്യങ്ങളിൽനിന്നുള്ള എത്ര പേർ ശിക്ഷിക്കപ്പെട്ടു എന്നതിൽ വ്യക്തതയില്ല. െഎ.എസിൽ ചേരാനെത്തിയ സ്ത്രീകളിൽ പലരും കുട്ടികളുമായാണ് വന്നതെന്നതിനാലാണ് ശിക്ഷിക്കപ്പെട്ട പ്രായപൂർത്തിയാവാത്തവരുടെ എണ്ണം വർധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇങ്ങനെയെത്തിയ കുട്ടികളിൽ പലരെയും സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. ഞായറാഴ്ച ഇറാഖിൽ തടവിലായ റഷ്യൻ വനിതകൾക്കൊപ്പമുണ്ടായിരുന്ന 30 കുട്ടികളെ മോസ്കോയിലെത്തിച്ചിരുന്നു.
െഎ.എസുമായി ബന്ധമുള്ള 300ലധികം പേർക്ക് വധശിക്ഷ നടപ്പാക്കിയതായും 300 ഒാളം പേർക്ക് 20 വർഷം വരെ തടവുശിക്ഷ വിധിച്ചതായും ഏപ്രിലിൽ നീതിന്യായ വകുപ്പ് വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതിലെ സ്വദേശി, വിദേശി കണക്ക് ലഭ്യമായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.