ശരീഫിെൻറ മോചനം: അഴിമതിവിരുദ്ധ സമിതി കോടതിയിലേക്ക്
text_fieldsഇസ്ലാമാബാദ്: ലണ്ടനിൽ അനധികൃത സ്വത്ത് വാങ്ങിക്കൂട്ടിയ കേസിൽ പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫ്, മകൾ, മരുമകൻ എന്നിവരുടെ ജയിൽശിക്ഷ താൽക്കാലികമായി റദ്ദ്ചെയ്ത ഇസ്ലാമാബാദ് ഹൈകോടതി വിധിക്കെതിരെ അഴിമതിവിരുദ്ധ സമിതി. ഇവരെ വിട്ടയച്ച നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകാനാണ് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എൻ.എ.ബി) തീരുമാനം.
എൻ.എ.ബി ചെയർമാൻ റിട്ട. ജസ്റ്റിസ് ജാവേദ് ഇഖ്ബാലിെൻറ അധ്യക്ഷതയിൽ ചേർന്ന മുതിർന്ന ഉേദ്യാഗസ്ഥരുടെ യോഗത്തിനുശേഷമാണ് തീരുമാനം. ജൂലൈ ആറിനാണ് ഇസ്ലാമാബാദ് അക്കൗണ്ടബിലിറ്റി കോടതി ശരീഫിനും കുടുംബത്തിനും തടവുശിക്ഷ വിധിച്ചത്. കേസ് നിലനിൽക്കുമെന്ന എൻ.എ.ബിയുടെ വാദവും കോടതി ഖണ്ഡിച്ചിരുന്നു.
നടപടിക്രമങ്ങൾ താമസിപ്പിച്ചതിെൻറപേരിൽ എൻ.എ.ബി അഭിഭാഷകനെതിരെ 20,000 രൂപ പിഴചുമത്തുകയും ചെയ്തു. മോചനത്തിനുശേഷവും താൻ നിരപരാധിയാണെന്ന വാദം ശരീഫ് ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.