Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightല​ണ്ട​ൻ...

ല​ണ്ട​ൻ ഭീ​ക​രാ​ക്ര​മ​ണം പ്ര​തി​ക​ളി​ലൊ​രാ​ൾ പാ​ക്​ പൗ​ര​ൻ 

text_fields
bookmark_border
ല​ണ്ട​ൻ ഭീ​ക​രാ​ക്ര​മ​ണം പ്ര​തി​ക​ളി​ലൊ​രാ​ൾ പാ​ക്​ പൗ​ര​ൻ 
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: ഏ​ഴു പേ​രു​ടെ ജീ​വ​നെ​ടു​ത്ത ല​ണ്ട​ൻ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെ മു​ഖ്യ​പ്ര​തി​യെ​ന്നു ക​രു​തു​ന്ന  ഖു​റാം ഭ​ട്ടി​​​െൻറ പാ​കി​സ്​​താ​നീ ബ​ന്ധു​ക്ക​ളു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ഹോ​ട്ട​ലി​ൽ ഇ​സ്​​ലാ​മാ​ബാ​ദ്​ പൊ​ലീ​സ്​ തി​ര​ച്ചി​ൽ ന​ട​ത്തി. ആ​ക്ര​മ​ണം ന​ട​ത്തി​യവരെ ല​ണ്ട​ൻ പൊ​ലീ​സ്​ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. പാ​കി​സ്​​താ​നി​ൽ വേ​രു​ക​ളു​ള്ള ഭ​ട്ടി​നു പു​റ​മെ ലി​ബി​യ​ൻ  വം​ശ​ജ​നാ​യ റാ​ഷി​ദ്​ റെ​ഡോ​നെ​യാ​ണ്​ മ​റ്റൊ​രു പ്ര​തി. 22 കാരനായ യൂസുഫ്​ സഗ്​ബയാണ്​ മൂന്നാം പ്രതി. ഇയാളുടെ മാതാവ്​ ഇറ്റലിക്കാരിയും പിതാവ്​ മൊറോകോ സ്വദേശിയുമാണ്​. ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ളും പു​റ​ത്തു വി​ട്ടു. പ​ഞ്ചാ​ബ്​ പ്ര​വി​ശ്യ​യി​ലെ ഝ​ലം ഭാ​ഗ​ത്തു​ള്ള ഹോ​ട്ട​ലി​ലാ​ണ്​ ​െഎ.​എ​സ്​.​െ​എ ഒാ​ഫി​സ​ർ​മാ​ര​ട​ങ്ങു​ന്ന സം​ഘം തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ഭ​ട്ട്​ തീ​വ്ര​വാ​ദ​ത്തി​ൽ ആ​കൃ​ഷ്​​ട​നാ​യ​ത്​ ബ്രി​ട്ട​നി​ൽ​വെ​ച്ചാ​ണെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ ക​രു​തു​ന്ന​ത്.  ഇ​രു​പ​ത്തേ​ഴു​കാ​ര​നാ​യ ഖു​റം ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വാ​ണ്. തീവ്രവാദബന്ധമുണ്ടെന്ന നിഗമനത്തിൽ പൊലീസ് നേരത്തെ നിരീക്ഷണത്തിൽ ഉൾപ്പെട്ടിരുന്നയാളാണ്​ ഭട്ട്.

റെ​ഡോ​നെ പാ​സ്ട്രി ഷെ​ഫാ​ണ്. സ്​​കോ​ട്ടി​ഷ്​​ഷ് യു​വ​തി​യെ വി​വാ​ഹം​ക​ഴി​ച്ച ഇ​യാ​ൾ അ​യ​ർ​ല​ൻ​ഡി​ലാ​യി​രു​ന്നു കു​റെ​കാ​ലം. അ​ൽ ഖാ​ദ​ർ എ​ന്ന​പേ​രി​ലും അ​റി​യ​പ്പെ​ടു​ന്ന റാ​ച്ചി​ഡി​​​െൻറ ഭാ​ര്യ​യെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് ര​ണ്ടു​വ​യു​ള്ള ഒ​രു കു​ട്ടി​യു​മു​ണ്ട്. ഭ​ട്ടി​​​െൻറ ല​ണ്ട​നി​ലെ വീ​ട്​ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്​​ത​തെ​ന്നാ​ണ്​ പൊ​ലീ​സ്​ ക​രു​തു​ന്ന​ത്. 

ഹോ​ട്ട​ലി​ൽ​നി​ന്ന്​ ആ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റി​പ്പോ​ർ​ട്ടി​ല്ല. പാ​കി​സ്​​താ​നി​ൽ​നി​ന്ന്​ 1988ൽ ​ബ്രി​ട്ട​നി​ലേ​ക്ക്​ കു​ടി​യേ​റി​യ​താ​ണ്​ ഭ​ട്ടി​​​െൻറ കു​ടും​ബം. അ​തി​നി​ടെ, മാ​ഞ്ച​സ്​​റ്റ​ർ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​ൽ ചാ​വേ​റാ​യെ​ത്തി​യ സ​ൽ​മാ​ൻ ആ​ബി​ദി​യു​ടെ സ​ഹോ​ദ​ര​നെ പൊ​ലീ​സ്​ വി​ട്ട​യ​ച്ചു. ക​ഴി​ഞ്ഞ​മാ​സം 23നാ​ണ്​ ഇ​സ്​​മാ​ഇ​ൽ ആ​ബി​ദി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. 

ശനിയാഴ്ച രാത്രി പത്തരയ്ക്കായിരുന്നു രാജ്യത്തെ നടുക്കിയ ലണ്ടൻ ബ്രിഡ്ജിലെ ഭീകരാക്രമണം. പാലത്തിലെ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് വാൻ ഓടിച്ചുകയറ്റിയ ഭീകരർ പിന്നീട് സമീപമുള്ള ബറോ മാർക്കറ്റിലെ റസ്​റ്റാറന്റുകളിൽ ഇരച്ചുകയറി കണ്ണിൽ കണ്ടവരെയെല്ലാം കുത്തിവീഴ്ത്തുകയായിരുന്നു. 
പരിക്കേറ്റ 42 പേരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:london attack
News Summary - Restaurant Owned By Family Of London Attacker Raided In Pak
Next Story