യുവതിയിൽ നിന്ന് മോഷ്ടാവ് പണം തട്ടി; ബാങ്ക് ബാലൻസ് കണ്ടതോടെ തിരിച്ചു നൽകി
text_fieldsബീജിങ്: ബാങ്ക് ബാലൻസ് കണ്ട് കരുണ തോന്നി മോഷ്ടിച്ച പണം തിരിെക നൽകിയ കള്ളനാണ് ചൈനയിലെ ചർച്ച വിഷയം. ചൈന യിെല ഹെയുവാനിലെ എ.ടി.എം കൗണ്ടറിലാണ് സംഭവം.
യുവതി എ.ടി.എമ്മിൽ നിന്ന് 2500 രൂപ പിൻവലിച്ചു. ഉടൻ കൗണ്ടറിലേക്ക് ക യറിയ മോഷ്ടാവ് കത്തി കാട്ടി തുക കൈക്കലാക്കി. തുടർന്ന് ബാങ്ക് ബാലൻസ് അറിയണമെന്ന് ആവശ്യെപ്പട്ടു. യുവതി എ.ടി.എം കാർഡുപയോഗിച്ച് ബാങ്ക് ബാലൻസ് കാണിച്ചുകൊടുത്തു. ബാങ്ക് അക്കൗണ്ടിൽ പണമുണ്ടായിരുന്നില്ല. അതോെട മനം മാറ്റമുണ്ടായി ചെറു ചിരിയോടെ പണം തിരികെ നൽകി മോഷ്ടാവ് സ്ഥലം വിട്ടു.
എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി കാമറയിൽ നിന്നുള്ള ഇൗ ദൃശ്യങ്ങൾ ചൈനീസ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. യുവതിയോട് മോഷ്ടാവ് ദയ കാട്ടിയെങ്കിലും നിയമം മോഷ്ടാവിനോട് ക്ഷമിച്ചില്ല. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഇയാൾ െപാലീസിെൻറ പിടയിലായി.
വിഡിയോക്ക് ചുവടെ പ്രതികരണവുമായി നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്. പലരും മോഷ്ടാവിനെ പ്രകീർത്തിച്ചാണ് കമൻറ് ചെയ്യുന്നു. തെൻറ അക്കൗണ്ട് കണ്ടാൽ മോഷ്ടാവ് കരഞ്ഞ് സ്വന്തം പണവും കത്തിയും ജാക്കറ്റും തനിക്ക് നൽകുമെന്നാണ് ഒരു രസികെൻറ കമൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.