Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറോബോർട്ടിക്​സ്​...

റോബോർട്ടിക്​സ്​ മത്​സരം: അഫ്​ഗാൻ വിദ്യാർഥികൾക്ക് യു.എസ് വിസ അനുവദിച്ചു

text_fields
bookmark_border
robortics-game
cancel

വാഷിങ്​ടൺ: അമേരിക്കയിൽ നടക്കുന്ന റോബോട്ടിക്​സ്​ മത്​സരത്തിൽ പ​​െങ്കടുക്കാൻ അഫ്​ഗാൻ സ്​കൂൾ വിദ്യാർഥിനികൾക്ക്​ അവസരമൊരുങ്ങി. അഫ്​​ഗാൻ വിദ്യാർഥികൾക്ക്​ വിസ നിഷേധിച്ചത്​ പുനഃപരിശോധിച്ച അമേരിക്ക പിന്നീട്​ ഇവർക്ക്​ വിസ അനുവദിക്കുകയായിരുന്നു. നേരത്തെ അഫ്​ഗാനിലെയും ഗാംബിയയിലെയും മത്​സരാർഥികളു​െട വിസ അപേക്ഷ അമേരിക്ക തള്ളിയിരുന്നു. 

ഫസ്​റ്റ്​ ഗ്ലോബൽ എന്ന സന്നദ്ധ സംഘടനയാണ്​ മത്​സരം സംഘടിപ്പക്കുന്നത്​. ജൂലൈ 16 മുതൽ -18 വരെയാണ്​ മത്​സരം നടക്കുക. 164 രാജ്യങ്ങളിൽ നിന്നുള്ള മത്​സരാർഥികൾ പ​െങ്കടുക്കുന്ന റോബോട്ടിക്​ ഗെയിമാണിത്​. അഫ്​ഗാനിൽ നിന്ന്​ ആറു​േപരടങ്ങുന്ന സംഘമാണ്​ മത്​സരത്തിൽ പ​െങ്കടുക്കുന്നത്​. 

157 രാജ്യങ്ങളിൽ നിന്നുള്ള 163 ടീമുകൾക്ക്​ മത്​സരത്തിൽ പ​െങ്കടുക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്​. ഇവരിൽ ഇറാൻ, സുഡാൻ, സിറിയൻ അഭയാർഥി ടീം എന്നിവരും ഉൾപ്പെടുന്നുവെന്ന്​ ഫസ്​റ്റ്​ ഗ്ലോബൽ പ്രസിഡൻറ്​ ജോയ്​ സെസ്​തക്​ അറിയിച്ചു.

ആറു മുസ്​ലീം ഭൂരിപക്ഷ രാജ്യങ്ങൾക്ക്​ യു.എസ്​ യാ​ത്രാ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ അഫ്​ഗാൻ ഇൗ രാജ്യങ്ങളിൽ ​െപടുന്നതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usAfghan girlvisaafganisthanmalayalam newsvisa denialroboticists
News Summary - robertics game: us overturned visa denial for Afghan girl -afgan news
Next Story