23 പേർ കൊല്ലപ്പെട്ട ആക്രമണം: അഫ്ഗാൻ സൈന്യത്തിെൻറ അബദ്ധമായിരുന്നുവെന്ന് യു.എൻ
text_fieldsകാബൂൾ: തിങ്കളാഴ്ച കുട്ടികൾ ഉൾപ്പെടെ 23 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം അഫ്ഗാൻ സൈന്യത്തിന് സംഭവിച്ച അബദ്ധമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി യു.എൻ. ദക്ഷിണ ഹെൽമന്ദ് പ്രവിശ്യയിലെ സാംഗിൻ ജില്ലയിലുള്ള തിരക്കേറിയ മാർക്കറ്റിലാണ് കാർ ബോംബാക്രമണവും രൂക്ഷമായ വെടിവെപ്പും നടന്നത്.
താലിബാൻ വിമത സേനക്കെതിരെ അഫ്ഗാൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് സിവിലയൻസ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിലെ യു.എൻ സമാധാനസേന പ്രതിനിധി ചൊവ്വാഴ്ച ട്വീറ്റുചെയ്യുകയായിരുന്നു.
വിശ്വസനീയമായ ഒന്നിലധികം വൃത്തങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയതെന്ന് യു.എൻ വ്യക്തമാക്കി. എന്നാൽ, സിവിലിയൻസിനെ ലക്ഷ്യമിട്ട് അഫ്ഗാെൻറ ഭാഗത്തുനിന്ന് അത്തരമൊരു ആക്രമണം ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.