അഫ്ഗാനിസ്താനിൽ പ്രസിഡൻറിെൻറ സന്ദർശനത്തിനിടെ റോക്കറ്റ് ആക്രമണം
text_fieldsഗസ്നി: പ്രസിഡൻറ് അഷ്റഫ് ഗനിയുടെ സന്ദർശനത്തിനിടെ അഫ്ഗാൻ നഗരമായ ഗസ്നിയിൽ റോക്കറ്റ് ആക്രമണ പരമ്പര. തീവ്രവാദ ആക്രമണങ്ങളെ നേരിടാൻ സൈന്യത്തെ സുസജ്ജമാക്കുന്നതിന് ഗനി സുരക്ഷ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചിരുന്നു.
ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. യോഗം വിളിച്ചുചേർത്ത ഗവർണറുടെ വസതിക്ക് 200 മീറ്റർ അകലെയായാണ് ആക്രമണം നടന്നത്. റോക്കറ്റുകൾ നഗരത്തിെൻറ ഉൾപ്രദേശങ്ങളിലാണ് പതിച്ചത്. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
തെക്കൻ അഫ്ഗാനിസ്താനും കാബൂളിനും ഇടയിലെ പ്രധാന ഹൈവേയാണ് ഗസ്നി. ഇക്കഴിഞ്ഞ ആഗസ്റ്റിൽ നഗരത്തിൽ താലിബാൻ ആക്രമണത്തിൽ നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.