യു.എസുമായുള്ള സൈനികാഭ്യാസം നിര്‍ത്തുമെന്ന് ദുതേര്‍തെ
text_fieldsമനില: യു.എസുമായി ചേര്‍ന്ന് ഫിലിപ്പീന്‍സ് നടത്തുന്ന സൈനികാഭ്യാസം അവസാനിപ്പിക്കുകയാണെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റൊഡ്രിഗോ ദുതേര്‍തെ. ഒക്ടോബറില്‍ നടത്താന്‍ നിശ്ചയിച്ച സംയുക്ത സൈനികാഭ്യാസം അവസാനത്തേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിയറ്റ്നാം സന്ദര്‍ശനവേളയിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
‘നിങ്ങള്‍ യുദ്ധം ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നു. ചൈന അത് ഉദ്ദേശിക്കുന്നില്ല’- ദുതേര്‍തെ പറഞ്ഞു.എന്നാല്‍, യു.എസുമായി 1950കളില്‍ ഒപ്പുവെച്ച കരാര്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, വ്യാപാര സഹകരണം ലക്ഷ്യമാക്കി വിപുലമായ സഖ്യങ്ങള്‍ താന്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫിലിപ്പീന്‍സുമായി വിശാലബന്ധം തുടരുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പ്രതികരിച്ചു.ഫിലിപ്പീന്‍സില്‍ കള്ളപ്പണം ഇറക്കി തങ്ങളുടെ നാണയമായ പെസോയെ തകര്‍ക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ദുതേര്‍തെ പറഞ്ഞി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.