പ്രതിഷേധിച്ച് റോഹിങ്ക്യകൾ; തിരിച്ചയക്കൽ മുടങ്ങി
text_fieldsധാക്ക: ബംഗ്ലാദേശിലെ കോക്സ് ബസാറിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കുന്നത് മുടങ്ങി. സുരക്ഷ ഭയമുള്ളതിനാൽ തിരക്കിട്ട് മടങ്ങാൻ കഴിയില്ലെന്ന് അറിയിച്ച് അഭയാർഥികൾ പ്രതിഷേധിച്ചതോടെയാണ് നേരത്തേ നിശ്ചയിച്ച നടപടി മുടങ്ങിയത്. നേരത്തേ റോഹിങ്ക്യകളുടെ ആദ്യ സംഘത്തെ തിരിച്ചയക്കാൻ എല്ലാ സന്നാഹങ്ങളും ഒരുക്കിയതായി ബംഗ്ലാദേശ് അറിയിച്ചിരുന്നു.
ഒക്ടോബറിൽ മ്യാന്മറും ബംഗ്ലാദേശും തമ്മിൽ ഒപ്പുവെച്ച കരാറനുസരിച്ചാണ് തിരിച്ചുപോക്കിന് നടപടി സ്വീകരിച്ചത്. നാല് ട്രക്കും മൂന്ന് ബസും അഭയാർഥികളെ അതിർത്തി കടത്താൻ ഒരുക്കിനിർത്തിയിരുന്നു. എന്നാൽ, ഒരു അഭയാർഥി പോലും മടങ്ങാൻ സന്നദ്ധരായി എത്തിയില്ല.
നിർബന്ധിച്ച് തിരിച്ചയക്കരുതെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകൾ പ്രതിഷേധവും ആരംഭിച്ചു. ഇതോടെയാണ് താൽക്കാലികമായി തിരിച്ചുപോക്ക് മുടങ്ങിയത്. മ്യാന്മറിൽ എത്തിയാൽ വീണ്ടും റോഹിങ്ക്യകൾ അതിക്രമത്തിനിരയായേക്കുമെന്ന് യു.എൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.