റോഹിങ്ക്യൻ വിഷയം: രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് സൂചി
text_fieldsയാങ്കോൺ: റോഹിങ്ക്യൻ പ്രതിസന്ധി രാജ്യം അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയാണെന്ന് മ്യാൻമർ സ്റ്റേറ്റ് കൗൺസിലർ ഒാങ്സാൻ സൂചി. ദശാബ്ദങ്ങളായി നിലനിൽക്കുന്ന ഒരു പ്രശ്നം 18 മാസം കൊണ്ടു മാത്രം പരിഹരിക്കാൻ സാധിക്കില്ല. ഈ പ്രശ്നത്തിന് കോളനിവാഴ്ച കാലത്തേക്കാൾ പഴക്കമുണ്ടെന്നും സൂചി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
പൗരന്മാർക്ക് പരമാവധി സുരക്ഷ ഉറപ്പാക്കുകയാണ് സർക്കാറിനെ ലക്ഷ്യം. അതിനായി പരമാവധി പരിശ്രമിക്കും. എല്ലാവർക്കും നിയമത്തിന്‍റെ പരിരക്ഷ ഉണ്ടാവും. സാധാരണക്കാരെയും തീവ്രസ്വഭാവമുള്ളവരെയും എങ്ങനെ വേർതിരിക്കാൻ സാധിക്കുമെന്നും സൂചി ചോദിച്ചു. ഇക്കാര്യത്തിൽ ഇന്ത്യക്ക് നല്ല വൈദഗ്‌ധ്യമുണ്ടല്ലോ എന്നും സൂചി ചൂണ്ടിക്കാട്ടി.
പ്രശ്നത്തിന് എപ്പോൾ ശാശ്വതവും സമാധാനപരവുമായ പരിഹാരം കാണാൻ സാധിക്കുമെന്ന് പറയാനാവില്ല. മ്യാൻമറിന്‍റെ ഐക്യവും പരമാധികാരവും നിലനിർത്തി എന്ത് പരിഹാരം കാണാൻ സാധിക്കുമെന്ന് പരിശോധിക്കുമെന്നും സൂചി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ഉഭയകക്ഷി സന്ദർശനവേളയിലാണ് രാഖൈനിലെ സംഘർഷത്തെ കുറിച്ച് സൂചി നിലപാട് വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.