മ്യാന്മർ കലാപം അവസാനിപ്പിക്കാൻ സൂചിക്കുമേൽ സമ്മർദം
text_fieldsയാംേഗാൻ: റോഹിങ്ക്യകൾക്കു നേരെയുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മ്യാന്മർ നേതാവ് ഒാങ്സാൻ സൂചിക്കുേമൽ സമ്മർദം തുടരുന്നു. ആക്രമണം മ്യാന്മറിെൻറ അന്തഃസത്തയെ കളങ്കപ്പെടുത്തുന്നതാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ ചൂണ്ടിക്കാട്ടി. ലോകത്തിന് ഏറ്റവും പ്രചോദനം നൽകിയ വ്യക്തിത്വങ്ങളിലൊന്നാണ് ഒാങ്സാൻ സൂചി. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ അവരുടെ നിലപാട് നിരാശജനകമാണെന്നും ബോറിസ് പറഞ്ഞു.
മ്യാൻമർ സൈന്യത്തിെൻറ കൂട്ടക്കുരുതിയിൽ രക്ഷതേടി 75,000ത്തോളം റോഹിങ്ക്യകൾ മ്യാൻമറിൽനിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായാണ് യു.എൻ അഭയാർഥി ഏജൻസിയുടെ റിപ്പോർട്ട്. ആഗസ്റ്റ് 25ന് റോഹിങ്ക്യകൾക്കുനേരെ വീണ്ടും കലാപം തുടങ്ങിയതിനുശേഷമാണിത്. 73,000 ആളുകൾ ബംഗ്ലാദേശ് അതിർഥി കടന്നതായി യു.എൻ.എച്ച്.സി.ആർ വക്താവ് വിവിയൻ ടാൻ അറിയിച്ചു. പലരും ക്ഷീണിതരാണ്. ദിവസങ്ങളായി അവർ ഭക്ഷണം കഴിച്ചിട്ട്. ദുരന്തത്തിെൻറ ആഘാതത്തിൽനിന്ന് പലരും മോചിതരായിട്ടില്ല. കഴിഞ്ഞമാസം സായുധസേന പൊലീസ് പോസ്റ്റുകൾ ആക്രമിച്ചുവെന്നാരോപിച്ചാണ് രാഖൈൻ മേഖലയിലെ റോഹിങ്ക്യകൾക്കുനേരെ സൈന്യം ആക്രമണം തുടങ്ങിയത്.
റോഹിങ്ക്യകളെ രാജ്യത്തുനിന്ന് പുറത്താക്കാനുള്ള സൈന്യത്തിെൻറ തന്ത്രമാണിതെന്നും ആരോപണമുണ്ട്. ജീവൻ രക്ഷിക്കാനാണ് ബംഗ്ലാദേശിേലക്ക് രക്ഷപ്പെടുന്നതെന്ന് പലായനം ചെയ്യുന്നവർ പറഞ്ഞു. രാഖൈൻ ഗ്രാമം തീെവച്ചു നശിപ്പിച്ച സൈന്യം റോഹിങ്ക്യകളെ തിരഞ്ഞുപിടിച്ച് വെടിവെക്കുകയാണ്. അതിർത്തിയിൽ താൽക്കാലികമായി സജ്ജീകരിച്ച മെഡിക്കൽ ക്യാമ്പുകളിലും മതിയായ സൗകര്യമില്ല. വെടിയുണ്ടകൾ തുളച്ചുകയറിയ പരിക്കുകളുമായാണ് കഴിഞ്ഞദിവസം അമ്പതോളം റോഹിങ്ക്യൻ അഭയാർഥികൾ ഇൗ ക്യാമ്പുകളിലെത്തിയത്. മ്യാൻമറിൽ റോഹിങ്ക്യകൾക്കുനേരെ നടക്കുന്നത് വംശഹത്യയാണെന്ന് യു.എൻ അപലപിച്ചിരുന്നു.വെടിയുണ്ടകളും സ്േഫാടനങ്ങളും രാഖൈനിലെ കുന്നുകളെ പ്രകമ്പനം കൊള്ളിക്കുകയാണ്. റോഹിങ്ക്യകളും മ്യാന്മർ സൈന്യവും തമ്മിലുള്ള കലാപം സമാനതകളില്ലാത്ത മാനുഷിക ദുരന്തത്തിനാണ് വഴിയൊരുക്കുന്നത്. സൈന്യം റെയ്ഡ് നടത്തി വീടുകൾ ചുെട്ടരിക്കുകയാണെന്ന് അഭയാർഥികൾ പറയുന്നു. ബുദ്ധമതാനുയായികളുടെയും സൈനികരുടെയും പിടിയിലകപ്പെട്ടാൽ അനുഭവിക്കേണ്ടിവരുന്ന ക്രൂരതയാണ് ഒാരോരുത്തരും വിവരിക്കുന്നത്. റോഹിങ്ക്യൻ ജനതയുടെ 10 ശതമാനം ബംഗ്ലാദേശിലേക്ക് പലായനംചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.