ബംഗ്ലാദേശിൽ റോഹിങ്ക്യൻ അഭയാർഥികളുടെ പ്രതിഷേധം
text_fieldsധാക്ക: മ്യാന്മറിലേക്ക് തിരിച്ചയക്കുന്നതിനെതിരെ ബംഗ്ലാദേശിൽ റോഹിങ്ക്യൻ അഭയാർഥികൾ പ്രതിഷേധത്തിൽ. മ്യാന്മറിൽ സൈന്യത്തിെൻറയും ബുദ്ധ തീവ്രവാദികളുടെയും നേതൃത്വത്തിൽ നടക്കുന്ന വംശീയ ഉന്മൂലനത്തെ തുടർന്ന് പലായനം ചെയ്ത റോഹിങ്ക്യൻ അഭയാർഥികളെ മുഴുവൻ രണ്ടുവർഷത്തിനകം മ്യാന്മറിൽ തിരിച്ചെത്തിക്കാനായി ബംഗ്ലാദേശ്-മ്യാന്മർ സർക്കാറുകൾ ധാരണയിലെത്തിയിരുന്നു. ഇതിനെതിരെയാണ് ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന റോഹിങ്ക്യൻ മുസ്ലിംകൾ പ്രതിഷേധം സംഘടിപ്പിച്ചത്.
മ്യാന്മറിലേക്ക് തിരിച്ചുപോകുന്നതിന് തങ്ങൾക്ക് ഒട്ടും താൽപര്യമില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കൊലപാതകവും ബലാത്സംഗവും വീടുകൾ കത്തിക്കലും അടക്കമുള്ള ക്രൂരതകൾ തങ്ങളോട് കാണിച്ച നാട്ടിലേക്ക് എന്ത് ധൈര്യത്തിലാണ് തിരിച്ചുപോവുക എന്നാണ് അഭയാർഥികളുടെ ചോദ്യം. തങ്ങളെ പാർപ്പിക്കാൻ താൽക്കാലിക ക്യാമ്പുകൾ സ്ഥാപിക്കുമെന്ന മ്യാന്മർ സർക്കാറിെൻറ വാഗ്ദാനത്തെയും അവർ സംശയത്തോടെയാണ് കാണുന്നത്.
‘‘ഞങ്ങൾക്ക് വേണ്ടത് സുരക്ഷിതമായ താമസ സ്ഥലങ്ങളാണ്. ഞങ്ങൾ ആക്രമിക്കപ്പെട്ടപ്പോൾ നോക്കിനിൽക്കുകയും കൂട്ടുനിൽക്കുകയും ചെയ്ത സർക്കാറിെൻറ നേതൃത്വത്തിലല്ല അത് ഒരുക്കേണ്ടത്. അറാകാനിലേക്ക് െഎക്യരാഷ്ട്രസഭയുടെ സമാധാന സംരക്ഷണസംഘത്തെ അയക്കെട്ട. ഞങ്ങൾക്ക് പൗരത്വവും മൗലികാവകാശങ്ങളും അനുവദിക്കുകയും വേണം’’ -ധാക്കയിലെ കോക്സ് ബസാർ മേഖലയിലെ അഭയാർഥി ക്യാമ്പിലെ അന്തേവാസി മൊഹീബുല്ല പറഞ്ഞു.
റാഖൈൻ മേഖലയിൽ 2016 ഒക്ടോബറിൽ തുടങ്ങി മാസങ്ങൾ നീണ്ടുനിന്ന വംശീയ ഉന്മൂലനത്തിെൻറ ഫലമായി ഏഴരലക്ഷം പേരാണ് അതിർത്തി കടന്ന് ബംഗ്ലാദേശിലെത്തിയത്. ഇവരെയാണ് ഘട്ടംഘട്ടമായി തിരിച്ചയക്കുക. അതേസമയം, മുൻകാലത്തെ സംഘർഷങ്ങളിൽ അതിർത്തി കടന്ന് ബംഗ്ലാദേശിലെത്തിയ രണ്ടുലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികളുടെ തിരിച്ചുവരവിനെക്കുറിച്ച് കരാർ പരാമർശിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.