പിറന്ന മണ്ണിൽനിന്ന് ആട്ടിയോടിക്കപ്പെട്ടവർക്ക് ഇവർ മാലാഖമാർ
text_fieldsധാക്ക: ബംഗ്ലാദേശിലെ ശമൽപൂർ നഗരത്തിലെ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്ററാണ് അബ്ദുൽ ജബ്ബാർ. ഏതാനും ആഴ്ചകൾക്കു മുമ്പ് ഒൗദ്യോഗിക ആവശ്യത്തിനായി നഗരത്തിലേക്ക് മോേട്ടാർ ബൈക്കിൽ പോവുകയായിരുന്നു അദ്ദേഹം. വഴിമധ്യേ റോഡരികിൽ സഹായത്തിനായി അപേക്ഷിക്കുന്ന രണ്ട് കുഞ്ഞുങ്ങളെ കണ്ടു. മ്യാന്മറിൽനിന്നെത്തിയ റോഹിങ്ക്യൻ കുടുംബത്തിലെ അംഗങ്ങളായിരുന്നു ആ കുഞ്ഞുങ്ങൾ.
ദിവസങ്ങളായിേട്ടയുള്ളൂ അവരവിടെ എത്തിയിട്ട്. എങ്ങോട്ടുപോകുമെന്നറിയാതെ, അദ്ഭുതങ്ങൾ സംഭവിക്കുമെന്ന മട്ടിൽ റോഡരികിൽ ഇരിക്കുകയാണവർ. മാറിയുടുക്കാൻ വസ്ത്രംപോലും ഉണ്ടായിരുന്നില്ല അവരുടെ പക്കൽ. വെറുംകൈയോടെ പിറന്ന മണ്ണിൽനിന്ന് ജീവനും െകാണ്ട് നാടുവിട്ടതാണവർ. പ്രതിമാസം ലഭിക്കുന്ന 305 ഡോളറിെൻറ ബലത്തിലാണ് ഭാര്യയും മൂന്നുമക്കളുമടങ്ങിയ കുടുംബത്തെ ജബ്ബാർ സംരക്ഷിക്കുന്നത്. കോക്സസ് ബസാറിലെത്തുന്ന റോഹിങ്ക്യൻ അഭയാർഥികളുടെ ആശാകേന്ദ്രമാണിപ്പോൾ തെക്നാഫിലെ ശമൽപൂർ. തെക്നാഫ് ഏതാണ്ട് ലക്ഷത്തിൽപരം റോഹിങ്ക്യകൾക്ക് അഭയം നൽകുന്നുണ്ട്.
ഇൗ ഏഴുപേരെയും ജബ്ബാർ കൂടെക്കൂട്ടി. അവരിൽ രണ്ട് മുതിർന്നവരും കൗമാരപ്രായെമത്തിയ മൂന്ന് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണുണ്ടായിരുന്നത്. അവരിപ്പോൾ ജിവിക്കുന്നത് ജബ്ബാറിെൻറ വീട്ടിലാണ്. മ്യാന്മറിലെ രാഖൈനിൽ സൈന്യത്തിൽനിന്ന് അനുഭവിച്ച പീഡനങ്ങൾ അവർ പങ്കുവെച്ചു.
ആ റോഹിങ്ക്യൻ കുടുംബത്തിെൻറ നാഥനായ ആസിഫിന് താരതമ്യേന മെച്ചപ്പെട്ട വരുമാനം ലഭിച്ചിരുന്നു. ഇരുനില വീട്ടിലായിരുന്നു താമസം. പെൺമക്കൾക്ക് വിവാഹാലോചനകൾ വന്നുതുടങ്ങി. അവരുടെ വിവാഹത്തിനു വേണ്ടതെല്ലാം ആ കുടുംബം കരുതിവെക്കുകയുംചെയ്തു.
ഒറ്റ ദിവസംകൊണ്ടാണ് എല്ലാം കീഴ്മേൽമറിഞ്ഞത്. വീട്ടിലേക്ക് ഇരച്ചുകയറിയ സൈനികർ ആസിഫിെൻറ മകനെ വെടിവെച്ചുകൊന്നു. വീടിന് തീയിട്ടു. അവശേഷിക്കുന്നവരെയും കൊണ്ട് തീയാളുന്ന വീട്ടിൽനിന്ന് ഒാടിരക്ഷപ്പെടുകയായിരുന്നു അദ്ദേഹം. മലമുകളിലെ ഒരിടത്ത് സുരക്ഷിതസ്ഥലം കണ്ടുപിടിക്കുന്നതുവരെ ഒാടുകയായിരുന്നു ആ കുടുംബം. സമാന രീതിയിൽ രക്ഷപ്പെട്ടുവന്ന എണ്ണൂറോളം കുടുംബങ്ങൾ അവിടെയുണ്ടായിരുന്നു. രണ്ടാഴ്ച അവർ ആ കാടുകളിൽകഴിഞ്ഞു. കാട്ടുകനികൾമാത്രം ഭക്ഷിച്ചു ജീവൻ നിലനിർത്തി. അങ്ങനെയിരിക്കെ ആസിഫ് ബംഗ്ലാദേശിലേക്കുള്ള മത്സ്യത്തൊഴിലാളികളെ കണ്ടുമുട്ടി. 15,000 ടാക കൊടുത്താൽ ആ കുടുംബത്തെ സുരക്ഷിതമായി ബംഗ്ലാദേശ് അതിർത്തിയിൽഎത്തിക്കാമെന്ന് ബോട്ടിലുള്ളവർ പറഞ്ഞു. ഭാര്യ അണിഞ്ഞിരുന്ന ആഭരണങ്ങൾ വാങ്ങി അവർക്കു കൊടുത്തു. തലചായ്ക്കാൻ സുരക്ഷിത ഇടമായിരുന്നു അ പ്പോഴത്തെ ഏക ലക്ഷ്യം. ബോട്ടുകാർ വാക്കുപാലിച്ചു. സുരക്ഷിതമായി ബംഗ്ലാദേശ് അതിർത്തിയിലെത്തിച്ചു. എന്നാൽ പിന്നീട് എന്തുചെയ്യണമെന്നറിയാതെ ആ കുടുംബം വലഞ്ഞു. ആരെങ്കിലുംവന്ന് രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് റോഡരികിലിരുന്നത്. വിശപ്പുംദാഹവുംകൊണ്ട് തളർന്നിരുന്നു അവരെല്ലാം. പിന്നെ കൂടുതലൊന്നും ആലോചിക്കാതെ ജബ്ബാർ അവരെ കൂടെ കൂട്ടുകയായിരുന്നു. വീട്ടിൽ കൊണ്ടുപോയി അവർക്ക് ഭക്ഷണം നൽകി, ഉറങ്ങാനും സൗകര്യം ചെയ്തുകൊടുത്തു. എന്നാൽ, ജബ്ബാർ നൽകിയ ഭക്ഷണം കഴിക്കാൻ അവർക്ക ്കഴിഞ്ഞില്ല. കാരണം, റോഹിങ്ക്യകളുടെ ഭക്ഷണശീലങ്ങൾ വ്യത്യസ്തമായിരുന്നു.
പിന്നീട് അവരെ ചന്തയിൽ കൊണ്ടുപോയി ആവശ്യമുള്ളത് വാങ്ങിക്കൊടുത്തു. എങ്ങനെ നന്ദിപറയണമെന്നറിയാതെ ആസിഫിെൻറ ഭാര്യ മറിയം വിതുമ്പിക്കരഞ്ഞു. വിവാഹപ്രായമെത്തിയ പെൺകുട്ടികളെ കുറിച്ചോർത്താണ് ഇപ്പോൾ അവർ ആശങ്കപ്പെടുന്നത്.
ഇതൊരു കുടുംബത്തിെൻറ മാത്രം കഥയാണ്. ഇത്തരത്തിൽ നിരവധി പേരെ ബംഗ്ലാദേശി കുടുംബങ്ങൾ ഏറ്റെടുത്ത് സംരക്ഷിക്കുകയാണ്. പിറന്നമണ്ണിൽനിന്ന് ആട്ടിയോടിക്കപ്പെട്ടവർക്കു മുന്നിൽ ഇവർ മാലാഖമാരാണ്.
ഇക്കഴിഞ്ഞ ആഗസ്ത് മുരൽ ആറുലക്ഷത്തിലേറെ റോഹിങ്ക്യകൾ ബംഗ്ലാദേശ് അതിർത്തിയിൽ എത്തിയെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.