റോഹിങ്ക്യൻ: സംരക്ഷണം ഉറപ്പുവരുത്തണമെന്ന് മനുഷ്യാവകാശ സംഘടനകൾ
text_fieldsയാംേഗാൻ: ബംഗ്ലാദേശിലുള്ള റോഹിങ്ക്യൻ മുസ്ലിംകളെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കാൻ മ്യാന്മറുമായി ധാരണയിലെത്തിയതോടെ, പുനരധിവാസ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ അന്താരാഷ്ട്ര നിരീക്ഷണ സമിതിയെ നിയമിക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ. ഹ്യൂമൻറൈറ്റ് വാച്ച് ഡയറക്ടർ ബിൽ ഫ്രെലിക്കിെൻറ നേതൃത്വത്തിലാണ് ഇൗ ആവശ്യം മുന്നോട്ടുെവച്ചത്.
‘‘ചുട്ടുചാമ്പലാക്കിയ ഗ്രാമത്തിലേക്ക് റോഹിങ്ക്യകേളാട് തിരിച്ചുചെല്ലാൻ ആവശ്യപ്പെട്ട മ്യാന്മറിെൻറ നടപടി തീർത്തും പരിഹാസ്യമാണ്. അന്താരാഷ്ട്ര തലത്തിൽ മുഖംരക്ഷിക്കാനുള്ള നടപടിയായി മാത്രമേ ഇതിനെ കാണാനാവൂ. മടങ്ങിപ്പോവുന്നവർക്ക് സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര നിരീക്ഷണ സംഘത്തെ അടിയന്തരമായി രൂപവത്കരിക്കണം’’ -ബിൽ പറഞ്ഞു.
മ്യാന്മറിലെ ബുദ്ധതീവ്രവാദികളും സൈന്യവും ചേർന്ന് റോഹിങ്ക്യകൾക്കെതിരെ നടത്തിയ ആക്രമണത്തെ തുടർന്ന് ആറു ലക്ഷത്തോളം അഭയാർഥികൾ ബംഗ്ലാദേശിലെത്തിയിരുന്നു. വംശീയ ഉന്മൂലനമെന്ന് നേരത്തേ യു.എൻ വിശേഷിപ്പിച്ച മ്യാന്മറിെൻറ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മ്യാന്മർ ജനാധിപത്യ നേതാവ് ഒാങ്സാൻ സൂചിയും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി മഹ്മൂദ് അലിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് റോഹിങ്ക്യകളെ തിരികെ സ്വീകരിക്കുന്നതും സംബന്ധിച്ച് ധാരണയിലെത്തിയത്.
രണ്ടു മാസത്തിനകം അഭയാർഥികളെ തിരികെ സ്വീകരിക്കാനാണ് തീരുമാനം. റോഹിങ്ക്യകൾക്കെതിരായ സൈനിക നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മ്യാന്മറിനു മേൽ അന്താരാഷ്ട്രതലത്തിൽ സമ്മർദമുയർന്നിരുന്നു. എന്നാൽ, എത്രത്തോളം ആളുകളെ തിരിച്ചുവിളിക്കുമെന്നതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പോപ് ഫ്രാൻസിസിെൻറ സന്ദർശനത്തിന് മുന്നോടിയായാണ് ഇരു പ്രതിനിധികളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. നവംബർ 26നാണ് പോപ്പിെൻറ മ്യാന്മർ സന്ദർനം. മ്യാന്മർ സൈനിക മേധാവി ജെൻ മിൻ ഒാങ് െഹ്ലയിങ്ങുമായും ഒാങ്സാൻ സൂചിയുമായും കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.