നടപടികൾ പൂർത്തിയായില്ല; റോഹിങ്ക്യൻ അഭയാർഥികളുടെ മടക്കം വൈകും
text_fieldsധാക്ക: മ്യാന്മറിൽ വംശീയ ഉന്മൂലനത്തെ തുടർന്ന് ബംഗ്ലാദേശിലേക്ക് പലായനംചെയ്ത റോഹിങ്ക്യൻ അഭയാർഥികളുടെ മടക്കം വൈകും. പട്ടിക തയാറാക്കലും പരിശോധനയും വൈകുന്നതിനാൽ ചൊവ്വാഴ്ച തിരിച്ചയക്കൽ ആരംഭിക്കാനാകില്ലെന്ന് ബംഗ്ലാദേശ് സർക്കാർ പ്രതിനിധി പറഞ്ഞു.
ബംഗ്ലാദേശിലെ അതിർത്തി ഗ്രാമങ്ങളിൽ താൽക്കാലികമായി ഒരുക്കിയ ക്യാമ്പുകളിൽ ആറര ലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികളാണ് കഴിയുന്നത്. മ്യാന്മർ സൈന്യവും ബുദ്ധ തീവ്രവാദികളും ആക്രമണം തുടരുന്നതിനാൽ ഇവരിലേറെപ്പേർക്കും മ്യാന്മറിലേക്ക് മടങ്ങാൻ താൽപര്യമില്ലെന്നതും ബംഗ്ലാദേശ് സർക്കാറിനെ കുഴക്കുന്നുണ്ട്.
ചൊവ്വാഴ്ച മുതൽ അഭയാർഥികളെ തിരിച്ചയച്ചു തുടങ്ങാനായിരുന്നു ഇരു രാജ്യങ്ങൾക്കിടയിൽ നടന്ന ചർച്ചകളിൽ നേരത്തെയുണ്ടായ തീരുമാനം. എന്നാൽ, ഇനിയുമേറെ നടപടിക്രമങ്ങൾ ബാക്കിയുണ്ടെന്നും അടിയന്തരമായി ആരംഭിക്കാനാകില്ലെന്നും ബംഗ്ലാദേശിലെ അഭയാർഥി പുനരധിവാസ കമീഷണർ അബ്ദുൽ കരീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.