റോഹിങ്ക്യ കേസിൽ അടിയന്തര നടപടി: വിധി 23ന്
text_fieldsയാംഗോൻ: റോഹിങ്ക്യൻ വംശഹത്യ കേസിൽ അടിയന്തര നടപടികൾ കൈക്കൊള്ളണമോയെന്ന വിഷയ ത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ജനുവരി 23ന് വിധി പ്രഖ്യാപിക്കുമെന്ന് ഗാംബിയ അ റിയിച്ചു. കൂടുതൽ കൂട്ടക്കൊലകളും തെളിവുകൾ നശിപ്പിക്കലും തടയുകയെന്ന ലക്ഷ്യത്തോടെയാണ് അടിയന്തര നടപടികൾക്കുള്ള ആവശ്യമുന്നയിച്ചിരിക്കുന്നത്.
ഓർഗനൈസേഷൻ ഫോർ ഇസ്ലാമിക് കോർപറേഷൻ (ഒ.ഐ.സി), കാനഡ, നെതർലൻഡ്സ് എന്നിവയുടെ പിന്തുണയോടെയാണ് ഗാംബിയ മ്യാൻമറിനെതിെര നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയിൽ എത്തിയത്.
ഡിസംബറിൽ നടന്ന വിചാരണയിൽ 1948ലെ ഐക്യരാഷ്ട്രസഭ വംശഹത്യ കൺവെൻഷൻ മ്യാൻമർ ലംഘിച്ചതായി ഗാംബിയ ചൂണ്ടിക്കാട്ടിയിരുന്നു. വംശഹത്യ വീണ്ടും നടക്കാൻ സാധ്യതയുണ്ടെന്നും തടയാനുള്ള നടപടി ആവശ്യമാണെന്നും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
നോബൽ സമാധാന സമ്മാന ജേതാവ് കൂടിയായ മ്യാൻമർ നേതാവ് ഓങ്സാൻ സൂചി കൂട്ടക്കൊലയെ പ്രതിരോധിക്കാൻ അന്താരാഷ്ട്ര കോടതിയിലെത്തിയത് ഏറെ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.