റോഹിങ്ക്യൻ അടിച്ചമർത്തലിന് ഒരു വർഷം; മടക്കം അനിശ്ചിതത്വത്തിൽ തന്നെ
text_fieldsയാംഗോൻ: വംശഹത്യയുടെ മികച്ച ഉദാഹരണമെന്ന് യു.എൻ വിശേഷിപ്പിച്ച 2017ലെ റോഹിങ്ക്യൻ അടിച്ചമർത്തലിന് ഒരു വർഷം തികഞ്ഞു. കഴിഞ്ഞവർഷം ആഗസ്റ്റ് 25നാണ് ഏഴു ലക്ഷത്തിലേറെ പേരെ അഭയാർഥികളാക്കിയ അതിക്രമം മ്യാന്മർ സൈന്യം ആരംഭിച്ചത്. എന്നാൽ, അന്താരാഷ്ട്ര വിമർശനങ്ങളും ഇടപെടലുകളും ഏറെയുണ്ടായ സംഭവത്തിൽ അഭയാർഥികളുടെ മടക്കം ഇനിയും അനിശ്ചിതത്വത്തിൽ തുടരുകയാണ്.
അയൽരാജ്യമായ ബംഗ്ലാദേശിൽ കഴിയുന്ന റോഹിങ്ക്യകളെ സ്വരാജ്യത്തേക്ക് മടങ്ങാൻ അനുവദിക്കുന്നതിന് യു.എൻ അടക്കമുള്ള സംഘടനകൾ നടത്തുന്ന ശ്രമങ്ങൾ ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. കഴിഞ്ഞവർഷം മ്യാന്മറും ബംഗ്ലാദേശും ഇക്കാര്യത്തിൽ ഒപ്പുവെച്ച കരാറിെൻറ അടിസ്ഥാനത്തിൽ ഇനിയും നടപടികൾ ഉണ്ടായിട്ടില്ല.
അതിനിടെ, മോശം സാഹചര്യത്തിൽ ക്യാമ്പുകളിൽ കഴിയുന്നവരുടെ മടക്കത്തിന് ആവശ്യമായ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കുട്ടികളാണ് ക്യാമ്പുകളിൽ കഴിയുന്നവരിൽ പകുതിയിൽ അധികവുമെന്ന് യു.എൻ ഏജൻസി നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇവരുടെ ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനം എന്നിവയെല്ലാം മടങ്ങിപ്പോകുന്നത് വൈകുന്നതോടെ പ്രതിസന്ധിയിലാവുകയാണ്. അക്രമത്തിെൻറ വാർഷികദിനത്തിൽ റോഹിങ്ക്യൻ അഭയാർഥികൾ ഇൗ ആവശ്യമുന്നയിച്ച് ബംഗ്ലാദേശിലെ കോക്സ് ബസാറിൽ പ്രതിഷേധം സംഘടിപ്പിച്ചു.
സ്ത്രീകളും കുട്ടികളുമടക്കം പതിനയ്യായിരത്തിലേറെ പേർ പെങ്കടുത്ത പ്രതിഷേധം അന്താരാഷ്ട്ര സമൂഹത്തിെൻറ ഇടപെടലാണ് പ്രധാനമായും ആവശ്യപ്പെട്ടത്. ബംഗ്ലാദേശ് സർക്കാറിെൻറ പ്രത്യേക അനുമതിയോടെയാണ് പരിപാടി നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.