പ്രതിരോധശേഷി വർധിപ്പിക്കുമെന്ന് ഇറാൻ
text_fields
തെഹ്റാൻ: വിദേശ ആക്രമണ ഭീഷണി ചെറുക്കുന്നതിന് രാജ്യത്തിെൻറ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന് ഇറാൻ. സ്വയം പ്രതിരോധത്തിന് തങ്ങൾക്ക് മറ്റാരുടെയും അനുവാദം തേടേണ്ടതില്ലെന്നും ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി പറഞ്ഞു. ഇറാനുമായി ഒപ്പുവെച്ച ആണവകരാർ റദ്ദാക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം യു.എൻ പൊതുസഭയിൽ പ്രസ്താവിച്ചിരുന്നു.
അതിന് പിന്നാലെയാണ് റൂഹാനിയുടെ പ്രതികരണം. 1980ലെ ഇറാൻ-ഇറാഖ് യുദ്ധത്തിെൻറ വാർഷികത്തോടനുബന്ധിച്ച് ഇറാൻ റെവലൂഷനറി ഗാർഡ് സംഘടിപ്പിച്ച പരേഡിന് തൊട്ടുമുമ്പായിരുന്നു റൂഹാനിയുടെ പ്രസ്താവന. ആണവ കരാറിനെ യു.എസും ഇസ്രായേലും ഒഴികെ എല്ലാ രാജ്യങ്ങളും പിന്തുണച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.തെഹ്റാനിൽ നടന്ന പരേഡിൽ, 2000 കിലോമീറ്റർ ദൂരം വരെ പ്രഹരിക്കാവുന്ന ഖുറാംശഹ്ർ ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെ നിരവധി ആയുധങ്ങൾ പ്രദർശിപ്പിച്ചു. അതിനിടെ, ട്രംപിെൻറ പ്രസ്താവന തരംതാഴ്ന്നതാണെന്ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയും പറഞ്ഞു. പശ്ചിമേഷ്യയിൽ യു.എസും ഇസ്രായേലും നടത്തുന്ന ഹിംസാത്മക നീക്കങ്ങളെ ഫലപ്രദമായി ചെറുക്കാൻ ഇറാന് കഴിഞ്ഞതാണ് ട്രംപിെൻറ രോഷത്തിന് കാരണമെന്നും ഖാംനഇ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.