പശ്ചിമേഷ്യയിലെ യൂറോപ്യൻ സൈന്യം അപകടത്തിൽ -റൂഹാനി
text_fieldsതെഹ്റാൻ: പശ്ചിമേഷ്യയിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന യൂറോപ്യൻ സൈന്യം അപകടത്തിലാണെന്ന് ഭീഷണിപ്പെടുത്തി ഇ റാനിയൻ പ്രസിഡൻറ് ഹസൻ റൂഹാനി. 2015ലെ ആണവ കരാർ ലംഘനം സംബന്ധിച്ച് ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ ഉയർത്തിയ വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ് ഇറാനിയൻ പ്രസിഡൻറിെൻറ മുന്നറിയിപ്പ്.
ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത മന്ത്രിസഭാ യോഗത്തിലാണ് ഹസൻ റൂഹാനി ഈ പരാമർശം നടത്തിയത്. കരാർ ലംഘിച്ച് ആണവ സമ്പുഷ്ടീകരണം നടത്തുന്നത് സംബന്ധിച്ച് യൂറോപ്യൻ രാജ്യങ്ങളുമായി തർക്കമുണ്ടായിരുന്നു.
2018ൽ ആണവ കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറിയ അമേരിക്കയുമായുള്ള സംഘർഷങ്ങൾ തുടരുേമ്പാഴും യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ഇറാൻ തിരിഞ്ഞിരുന്നില്ല. ആദ്യമായാണ് യൂറോപ്യൻ രാഷ്ട്രങ്ങളെ ഹസൻ റൂഹാനി ഭീഷണിപ്പെടുത്തുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.