സിറിയയിൽ റഷ്യൻ വ്യോമാക്രണം: െഎ.എസ് ഭീകരരുൾപ്പെടെ 180 പേരെ വധിച്ചെന്ന്
text_fields
െഎ.എസ് നിയന്ത്രണത്തിലുള്ള മയാദീനിലും അബൂകമാലിലും നടന്ന വ്യത്യസ്ത ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 120 െഎ.എസ് ഭീകരർ
ഡമസ്കസ്: സിറിയയുടെ കിഴക്കൻ മേഖലയായ ദെയ്ർ അൽസൂർ പ്രവിശ്യയിൽ 120 െഎ.എസ് ഭീകരരെയും 60 ഒാളം വിദേശസായുധരെയും ആക്രമണത്തിൽ വധിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം.
രാജ്യത്ത് െഎ.എസ് നിയന്ത്രണത്തിലുള്ള അവസാന പട്ടണങ്ങളിലൊന്നായ മയാദീനിൽ െഎ.എസ് കമാൻഡ് പോസ്റ്റിനു സമീപം 80ഉം അതിർത്തിപട്ടണമായ അബൂകമാലിൽ 40 ഉം ഭീകരരെയാണ് റഷ്യൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ വധിച്ചത്. െഎ.എസിനൊപ്പം ചേരാനായി എത്തിയ വിദേശ സായുധർ അൽബൂകമാലിലാണ് കൊല്ലപ്പെട്ടതെന്നും റഷ്യ അവകാശപ്പെട്ടു.
റഷ്യ, തുനീഷ്യ, ഇൗജിപ്ത് എന്നീ രാജ്യങ്ങളിലൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. ഉമർ അൽശീശാനി, അലാഉദ്ദീൻ അൽശീശാനി, സലാഹുദ്ദീൻ അൽശീശാനി എന്നീ മുതിർന്ന െഎ.എസ് നേതാക്കളും വധിക്കപ്പെട്ടതായാണ് അവകാശവാദം. എന്നാൽ, ശീശാനി യു.എസ് സൈനികർ നടത്തിയ നീക്കത്തിൽ മരിച്ചതായി പെൻറഗൺ 2016 മാർച്ചിൽ അവകാശപ്പെട്ടിരുന്നു. ചെചൻ വംശജനായ ഉമർ ശീശാനി പഴയ സോവിയറ്റ് യൂനിയെൻറ ഭാഗമായിരുന്ന ജോർജിയയിൽനിന്നാണ് ഇറാഖിൽ െഎ.എസ് നേതൃത്വത്തിലേക്ക് എത്തിയത്. നേരേത്ത ചെചൻ വിമതപോരാട്ടങ്ങളിൽ മുന്നണിപ്പോരാളിയായും ഇയാൾ പ്രവർത്തിച്ചിരുന്നു.
അതേസമയം, റഷ്യൻ ആക്രമണത്തിൽ ഇത്രയേറെ പേർ കൊല്ലപ്പെെട്ടന്നത് ശരിയല്ലെന്നും മൂന്നു കുരുന്നുകൾ ഉൾപ്പെടെ യൂഫ്രട്ടീസ് മുറിച്ചുകടക്കാൻ ശ്രമിച്ച കുടുംബമാണ് ആക്രമിക്കപ്പെട്ടതെന്നും ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ മനുഷ്യാവകാശ സംഘടന പറയുന്നു. സലാഹുദ്ദീൻ ശീശാനി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ലെന്നും ഇപ്പോഴും അലപ്പൊയിൽ ജീവനോടെയുണ്ടെന്നും സംഘടന വ്യക്തമാക്കി. 2015 മുതലാണ് സിറിയയിൽ െഎ.എസ് കേന്ദ്രങ്ങൾ ഇല്ലാതാക്കാനെന്ന പേരിൽ റഷ്യ ആക്രമണം ശക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.