റഷ്യന്‍ സായുധസേന സിറിയയില്‍നിന്ന് പിന്‍വാങ്ങുന്നു
text_fieldsഡമസ്കസ്: സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കം ആരംഭിച്ചതായി റഷ്യന്‍ സായുധസേന മേധാവി വലേറി ജെറസിമോവ്. സൈനികരുടെ ആദ്യസംഘം സിറിയയില്‍നിന്ന് മോസ്കോയിലേക്ക് പറന്നതായും അദ്ദേഹം വ്യക്തമാക്കി. ഏതാനും യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും റഷ്യയിലത്തെി.
സിറിയയില്‍ തുര്‍ക്കിയുമായി ചേര്‍ന്നുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ ധാരണക്കു ശേഷമാണ് റഷ്യയുടെ തീരുമാനം.
പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സിറിയയിലെ സായുധസേന വിന്യാസം കുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തത്. വിമതസംഘങ്ങളുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ ഇതുസംബന്ധിച്ച് റഷ്യ ധാരണയിലത്തെിയിരുന്നു. 2015 സെപ്റ്റംബറിലാണ് സിറിയയില്‍ ബശ്ശാര്‍ സര്‍ക്കാറിന് പിന്തുണയുമായി റഷ്യ വ്യോമാക്രമണം തുടങ്ങിയത്.
ഐ.എസ് ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് വാദിച്ച റഷ്യ പിന്നീട് വിമതകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ സൈന്യത്തിന് പിന്തുണ നല്‍കുന്നതും ലോകം കണ്ടു. സിറിയയില്‍നിന്ന് റഷ്യ ആദ്യമായല്ല സൈന്യത്തെ പിന്‍വലിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ സായുധസേനയെ ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്ന് പുടിന്‍ പ്രഖ്യാപിച്ചിരുന്നു. അതിന്‍െറ ഭാഗമായി ഏതാനും യുദ്ധവിമാനങ്ങള്‍ മോസ്കോയിലേക്ക് തിരികെ പറക്കുകയും ചെയ്തിരുന്നു.
വാദി ബറാദയിലെ ജലവിതരണകേന്ദ്രം നശിപ്പിച്ചത് യുദ്ധക്കുറ്റമെന്ന് യു.എന്‍
യുനൈറ്റഡ് നേഷന്‍സ്: സിറിയന്‍ തലസ്ഥാനമായ ഡമസ്കസിനടുത്ത വാദി ബറാദയിലെ ജലവിതരണകേന്ദ്രങ്ങള്‍ ബോംബിട്ടു തകര്‍ത്ത സൈന്യത്തിന്‍െറ നടപടി യുദ്ധക്കുറ്റമെന്ന് യു.എന്‍. വിമത കേന്ദ്രമായ ഈ താഴ്വരയില്‍നിന്നായിരുന്നു ഡമസ്കസിലെ ദശലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിച്ചിരുന്നത്.
55 ലക്ഷം പേരാണ് കുടിവെള്ളം കിട്ടാതെ ദുരിതം പേറുന്നത്.
ജലവിതരണ കേന്ദ്രങ്ങളില്‍ ഡീസല്‍ കലര്‍ത്തി വിമതര്‍ മലിനമാക്കുകയാണെന്നു ബശ്ശാര്‍ സൈന്യം ആരോപിച്ചു. എന്നാല്‍, ജലവിതരണ പ്ളാന്‍റുകള്‍ക്കുനേരെ സൈന്യം മനപ്പൂര്‍വം ആക്രമണം നടത്തുകയാണെന്ന് വിമതര്‍ പറഞ്ഞു. ആക്രമണം നിര്‍ത്തിവെക്കുന്നതിന് രണ്ട് ഉപാധികളാണ് സൈന്യം മുന്നോട്ടുവെച്ചത്.
വാദി ബറാദയില്‍നിന്ന് വിമതരുടെ മറ്റൊരു താവളമായ ഇദ് ലിബിലേക്ക് ഒഴിഞ്ഞുപോവണമെന്ന ഉപാധികളിലൊന്ന് വിമതര്‍ തള്ളി. അലപ്പോ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ വിമതര്‍ ആയുധംവെച്ച് കീഴടങ്ങണമെന്നും സൈന്യം നിര്‍ദേശിച്ചു. വിമതകേന്ദ്രങ്ങള്‍ക്കുനേരെ സൈന്യം ആക്രമണം തുടരുന്നതോടെ കസാഖ്സ്താനില്‍ നടക്കാനിരിക്കുന്ന സമാധാനചര്‍ച്ച അസ്ഥാനത്തായിരിക്കയാണ്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് സൈന്യം ആക്രമണം തുടരുന്നതിനാല്‍ ചര്‍ച്ചക്കില്ളെന്ന് വിമതര്‍ വ്യക്തമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.